തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കള്ളനെ കൈയ്യോടെ പിടികൂടി നാട്ടുകാർ; മോഷ്ടിക്കാനെത്തിയത് മന്ത്രിയുടെ വീട്ടിൽ; സംഭവം ഇങ്ങനെ...

Google Oneindia Malayalam News

തിരുവനന്തപുരം: ഗതാഗതമന്ത്രി ആൻ്റണി രാജുവിൻ്റെ കുടുംബ വീട്ടിൽ കള്ളൻ കയറി. തിരുവനന്തപുരം പൂന്തുറയിലെ കുടുംബവീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശി ലോറൻസാണ് ഇവിടെ മോഷണം നടത്തിയത്. മോഷണം നടത്തി വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കവേ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൂന്തുറ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ജനാധിപത്യ കേരള കോൺഗ്രസ് നേതാവും ഗതാഗതമന്ത്രിയുമായ ആൻ്റണി രാജുവിൻ്റെ വീട്ടിൽ കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് കള്ളൻ കയറിയത്. മന്ത്രിയുടെ കുടുംബ വീടാണ് പൂന്തുറയിലുള്ളത്. മോഷ്ടിക്കാനെത്തിയ അഞ്ചുതെങ്ങ് സ്വദേശി ലോറൻസ് വീട്ടിനുള്ളിൽ കടന്ന് അഞ്ച് പവൻ്റെ സ്വർണ്ണമാല കൈക്കലാക്കി.

antonyraju

വീട്ടുകാർ പുറത്തുപോയിരിക്കുന്ന സമയത്തായിരുന്നു വീട്ടിൽ മോഷണം നടന്നത്. ലോറൻസ് വീടിൻ്റെ പിൻവാതിൽ വഴിയാണ് അകത്തു കടന്നു മുറിയിൽ എത്തുന്നത്. പുറത്തുപോയ വീട്ടുകാർ പിൻവാതിൽ കൃത്യമായി പൂട്ടിയിരുന്നില്ല. ഇത് പ്രതിക്ക് അകത്ത് കടക്കുന്നതിനു സഹായകമായി. മോഷണം നടത്താനെത്തിയ ലോറൻസ് വീട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ കുടുംബം തിരിച്ചെത്തി.

പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

കയ്യിൽ കിട്ടിയ സ്വർണമാലയുമായി പ്രതി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ പിടിക്കാനായി നാട്ടുകാരും ഓടി. ഇതിനു പിന്നാലെ വീട്ടുകാരും ഓടി. ഒടുവിൽ നാട്ടുകാരും വീട്ടുകാരും ചേർന്ന് കള്ളനെ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇയാളെ പിടികൂടിയ ശേഷം പൂന്തുറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കള്ളനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

Thiruvananthapuram
English summary
Theft broke into the family home in poonthura thiruvananthapuram of Transport Minister Antony Raju.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X