Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവതിക്ക് 13 വർഷം കഠിനതടവ്

കാട്ടക്കട: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി മദ്യം നല‍കി പീഡിപ്പിച്ച യുവതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട അരുവിക്കുഴി മുരിക്കര കൃപാലയത്തിൽ സന്ധ്യയെ ആണ് (31) കാട്ടക്കടടഅതിവേ​ഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ 13 വർഷം കഠിനതടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

പിഴത്തുക കുട്ടിക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ 10 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2016 ഒക്ടോബർ 28 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തലസ്ഥാനത്തെ സ്കൂളിൽ പഠിച്ചിരുന്ന കുട്ടിയെ ഷോർട്ട് ഫിലിം നിർമ്മിക്കാൻ പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടുകാരികളോടൊപ്പം ഓട്ടോയിൽ കയറ്റി കാട്ടക്കടയ്ക്ക് സമീപമുള്ള അരുവിക്കുഴിയിലെ വീട്ടിലെത്തിക്കുകയായിരുന്നു.

case

ഇതിന് ശേഷം കൂട്ടുകാരികളെ പുറത്താക്കി ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് കണ്ട കൂട്ടുകാരികൾ ബഹളം വെച്ച് നാട്ടുകാരെ കൂട്ടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കാട്ടക്കട സബ് ഇൻസെപ്കടർ ആയിരുന്ന ഡി ബിജു ‌കുമാർ, ഡി വൈ എസ് പി കെ അനിൽ കുമാർ, എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റ പത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാ​ഗത്ത് നിന്ന് 25 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകളും പത്ത് തൊണ്ടി മുതലുകളും ഹാജരാക്കുക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി ആർ .പ്രമോദ് ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+