Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിയില്‍ നിന്നും ആംപ്ലിഫയര്‍ മോഷണം: നടത്തിയ പ്രതിയെ പിടികൂടിയത്, അറസ്റ്റ് നിര്‍ണായക നീക്കത്തിലൂടെ

പാറശാല: ചർച്ചിൽ നിന്നും ആംപ്ലിഫെയറുകൾ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. പാറശാല മേക്കെ വട്ടവിള സന്തോഷ് ഭവനിൽ ദാസ് (57) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 2017 ജൂലൈ 13 ന് ആണ് മുരിയങ്കര പാരുവിള സി.എസ്.ഐ.ചർച്ചിൽ നിന്നും രണ്ട് ആംപ്ലിഫെയറുകൾ മോഷണം പോയത്. ചർച്ചിൻറെ മേൽക്കൂര പൊളിച്ച് നടന്ന മോഷണത്തിനെതിരെ ചർച്ച് ഭാരവാഹികൾ അന്ന് പാറശാല പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് തെളിവെടുപ്പ് നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല.

arrest-24-1

തുടർന്ന് ആഴ്ചതോറും പാറശാലയിലെ ഒരു കടയിൽ നിന്നും വാടകക്ക് എടുക്കുന്ന ആംപ്ലിഫെയർ ഉപയോഗിച്ച് ചർച്ചിലെ ആരാധനകൾ നടത്തവേയാണ് മോഷണം പോയവയിൽ ഒന്ന് കഴിഞ്ഞ ഞായറാഴ്ചയിൽ തിരികെ എത്തിയത്. മറ്റാർക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ആംപ്ലിഫെയറിൽ ചെറുതായി എഴുതിയിരുന്നത് ചർച്ചിലെ മൈക് ഓപ്പറേറ്റർ കണ്ടെത്തിയതിനെ തുടർന്നാണ് വാടകക്ക് എടുത്തത് നേരത്തെ മോഷണം പോയ ഒറിജിനൽ തന്നെയാണെന്ന് തെളിഞ്ഞത്. മോഷണം പോയതായ ആംപ്ലിഫെയറുകളിൽ ഒരെണ്ണം തിരികെ ലഭിച്ചതായുള്ള വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുറ്റം സമ്മതിച്ചത് .അറസ്റ്റിലായ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+