കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റിയിലെ എൽഡിഎഫ് അംഗങ്ങൾ തമ്മിൽ പോര്: അഴിമതി ആരോപിച്ച് നീക്കം!
കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റിയിലെ എൽ ഡി എഫ് അംഗങ്ങൾ തമ്മിൽ പോരുമുറുകുന്നു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. സുഭാഷിനെ തൽസ്ഥാനത്തുനിന്നും മറ്റാൻ സിപിഎം ലോക്കൽ കമ്മറ്റി തീരുമാനിച്ചു. വികസന പ്രവർത്തനങ്ങളിൽ അഴിമതി നടക്കുന്നു എന്നാരോപിച്ചാണ് തൽ സ്ഥാനത്തു നിന്നും മാറ്റാൻ ലോക്കൽ കമ്മറ്റി തീരുമാനിച്ചതെന്ന് അറിയുന്നു. എൽ. ഡി. എഫ്.ന് ആണ് പഞ്ചായത്ത് ഭരണം. പതിനാറ്അംഗ പഞ്ചായത്ത് കമ്മറ്റിയിൽ പത്ത് സി. പി. എം. ഒരു ബി. ജെ. പി. യും അഞ്ച് കോൺഗ്രസും ആണ്.
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പാർട്ടിതീരുമാനങ്ങൾ പാലിയ്ക്കാതേയാണ് പോകുന്നതെന്നാണ് ഭരണ പക്ഷത്ത ഒരു വിഭാഗം സി. പി. എം. മെമ്പര്‍മാർ പറയുന്നത്. എന്നാൽ വികസന പ്രവർത്തനങ്ങൾക്ക് മനപ്പൂർവ്വം തടസമുണ്ടാക്കുന്നതായാണ് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പറയുന്നത്. അഴുമതി ആരോപണം പറയുന്നവർക്ക് ഏതെങ്കിലും ഒരു ആരോപണം തെളിയി ക്കാൻ കഴിഞ്ഞിട്ടില്ലന്നാണ് സുഭാഷ് സൂചിപ്പിയ്ക്കുന്നത്.

സുഭാഷ് ലോക്കൽ കമ്മറ്റി അംഗമാണ്. വർ ഷങ്ങളായി കടയ്ക്കാവൂർ പഞ്ചായത്തകമ്മറ്റിയിൽ വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുളള ആളാണ്. ഇന്നലയ്ക്കകം വികസന കമ്മറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കണുമെന്ന് സുഭാഷിന് ലോക്കൽ കമ്മറ്റിയ്ക്ക് കത്ത് കൊടിത്തിരുന്ന് . എന്നാൽ ഇന്നലെ ആഫീസ് സമയംവരെ സുഭാഷ് രാജികൊടിത്തിട്ടില്ല. സുഭാഷിന് എതിരെ എൽ. ഡി. എഫ്. അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് കൊ ടുക്കാൻ ബ്ളോക്ക് ആഫീസിൽ പോയതായും ബ്ളോക്ക് ആഫീസർ ഇല്ലാത്തതിനാൽ നോട്ടീസ് കൊടുക്കാൻ കഴിഞ്ഞിട്ടില്ലന്നും അറിയുന്നു.












Click it and Unblock the Notifications