തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് 123 പേരുടെ പത്രിക തള്ളി, മത്സരരംഗത്തുള്ളത് 13972 പേര്!!
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം. സ്ഥാനാര്‍ത്ഥികളാണെങ്കില്‍ പത്രിക സമര്‍പ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ് പരിശോധനയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 123 പത്രികകളാണ് തള്ളിയിരിക്കുന്നത്. എന്നാല്‍ പോരാട്ട വീര്യത്തിന് ഒട്ടും കുറവ് ജില്ലയിലില്ല. ഇതുവരെ 13972 പേര് മത്സര രംഗത്തുണ്ട്. ഇത്തവണ ആര്‍ക്കും ജയം എളുപ്പമാകില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ചിത്രവും ഇതോടെ ഏകദേശം വ്യക്തമായിരിക്കുകയാണ്. നാളെ വൈകീട്ട് മൂന്ന് വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. ഇതും കൂടി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വ്യക്തതയുണ്ടാവും. തിരുവനന്തപുരം ജില്ലയിലെ കോര്‍പ്പറേഷനില്‍ വിവിധ വാര്‍ഡുകളില്‍ ലഭിച്ച പത്രികകളില്‍ 963 എണ്ണം ഇതുവരെ സ്വീകരിച്ചിട്ടുണ്ട്. അതേസമയം അഞ്ചെണ്ണം തള്ളിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മുനിസിപ്പാലിറ്റികളില്‍ ലഭിച്ച പത്രികയില്‍ 17 എണ്ണമാണ് തള്ളിയത്. 1201 പത്രികകളാണ് ഇവിടെ സ്വീകരിച്ചത്. ഗ്രാമ പഞ്ചായത്തുകളില്‍ 10454 പത്രികകളാണ് നിലവിലുള്ളത്. സൂക്ഷ്മ പരിശോധനയില്‍ 73 എണ്ണം തള്ളിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 1239 പത്രികകളാണ് സ്വീകരിച്ചത്. ജില്ലാ പഞ്ചായത്തുകളില്‍ 215 പത്രികകളാണ് നിലവിലുള്ളത്. ഇവിടങ്ങളില്‍ യഥാക്രമം ഒമ്പതും പത്തൊന്‍പതും പത്രികള്‍ വീതമാണ് തള്ളിയതെന്നും കളക്ടര്‍ പറഞ്ഞു.
നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ച ഔദ്യോഗിക കണക്കുകള്‍ ജില്ലാ നേതൃത്വം പുറത്തുവിട്ടത്. നാളെ പത്രിക പിന്‍വലിക്കുന്ന അവസാന തിയതി കൂടി പിന്‍വലിക്കുന്നതോടെ തിരഞ്ഞെടുപ്പ് ചിത്രവും ഏറെ കുറെ വ്യക്തമാകും. ഇതോടെ വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണവും ചൂടുപിടിക്കും. എത്ര വിമത സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുമെന്ന് നാളെയോടെ വ്യക്തമാകും.