തിരുവനന്തപുരത്ത് 13കാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ; കൈകൾ കെട്ടിയനിലയിൽ, ദുരൂഹത
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിലെ 13 കാരന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിയാ അഭി എന്ന അഭിലാഷ് കുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അരുളാനന്ദകുമാർ - ഷൈനി ദമ്പതിമാരുടെ മകൻ ആണ്.
വീട്ടിലെ ജനലിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഡി വൈ എസ് പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ച അഭിലാഷ് കുമാർ വാഴിച്ചാൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇൻക്വസ്റ്റ് നടപടികൾ നടക്കുകയാണ്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ അഭിലാഷ് പഠിക്കുന്ന സ്‌കൂളിൽ പി ടി എ മീറ്റിംഗിന് പോയിരിക്കുകയാണ്. അപ്പൂപ്പൻ മാർക്കറ്റിൽ പോയിരിക്കുകയായിരുന്നു. അപ്പൂപ്പൻ തിരിച്ച് എത്തി നോക്കിയപ്പോൾ അഭിലാഷിനെ കണ്ടില്ല.
നോക്കിയപ്പോൾ ആണ് ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഷാൾ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. കൈകൾ പിൻവശത്തേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നുവെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. മുറിയിൽ ആരെങ്കിലും ബലപ്രയോഗം നടത്തിയ ലക്ഷണങ്ങൾ ഇല്ലാ എന്നാണ് പ്രാഥമികമായി പോലീസ് മനസ്സിലാക്കാൻ കഴിയുന്നത്.












Click it and Unblock the Notifications