തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലസ്ഥാനത്ത് സ്ഥിതി മാറ്റമില്ല.... രണ്ട് ഭിക്ഷാടകര്‍ക്കും കോവിഡ്, 84 പേരില്‍ ആന്റിജന്‍ പരിശോധന!!

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന നഗരയില്‍ കോവിഡ് പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. നഗരത്തിലെ രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരില്‍ നേരത്തെ ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇതിലൂടെയാണ് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനായത്. ഗുരുതരമായ സാഹചര്യമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. പോസിറ്റീവ് ആയവരെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

1

അതേസമയം പരിശോധനയില്‍ നെഗറ്റീവായ ബാക്കി 82 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്നവരിലും ഉറവിടം അറിയാത്ത രോഗികളുണ്ടാവുന്നത് വലിയ ആശങ്കയാണ് സംസ്ഥാന സര്‍ക്കാരിന് സമ്മാനിക്കുന്നത്. തലസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയിട്ടും ആരോഗ്യവകുപ്പ് പരിശോധന വര്‍ധിപ്പിച്ചിട്ടില്ല. രോഗവ്യാപനം ശക്തമായ പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം കുറവാണ്.

ആരോഗ്യവകുപ്പ് തന്നെ ുറത്തുവിട്ട കഴിഞ്ഞ ദിവസത്തെ സ്രവ ശേഖരണ കണക്കുകള്‍പ്രകാരം തിരുവല്ല, വലിയതുറ, വള്ളക്കടവ് എന്നിവിടങ്ങളില്‍ ദിവസം നൂറ് ആന്റിജന്‍ പരിശോധനകളാണ് നടക്കുന്നത്. അതേസമയം മറ്റിടങ്ങളില്‍ 50 ആന്റിജന്‍ പരിശോധനകളാണ് നടക്കുന്നത്. ഈ പരിശോധനകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്് വലിയ ആശങ്കകളാണ് സമ്മാനിക്കുന്നത്. അടിമലത്തുറയില്‍ കഴിഞ്ഞ ദിവസം നടന്ന 38 പരിശോധനകളില്‍ 20 പോസ്റ്റീവ് കേസുകളും അഞ്ചുതെങ്ങില്‍ നടന്ന 53 പരിശോധനകളില്‍ 15 പേര്‍ പോസിറ്റീവ് എന്നിങ്ങനെയാണ് കണ്ടെത്തിയത്.

പൂന്തുറയില്‍ നടത്തിയ പരിശോധനയില്‍ 24 പേര്‍ക്കും പുതുക്കറിച്ചിയില്‍ അമ്പത് പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ 13 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇത് കഴിഞ്ഞ ദിവസത്തെ കണക്കാണ്. പുല്ലുവിളയില്‍ 14 പേര്‍ക്കും ഇതിന് പുറമേ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ ആന്റിജന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം മുന്‍ഗണനാ വിഭാഗങ്ങളെ കണ്ടെത്താനാണ് അവരില്‍ മാത്രം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതെന്നാണ് വിശദീകരണം. പരിശോധനകളുടെ എണ്ണം ഉയര്‍ത്തുന്നതില്‍ അല്ല, പകരം മരണസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനാണ് ആരോഗ്യവകുപ്പ് പ്രാധാന്യം നല്‍കുന്നതെന്നാണ് വിശദീകരണം.

Thiruvananthapuram
English summary
thiruvananthapuram: 2 beggars confirm covid positive 84 more tested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X