തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രഷറിയില്‍ നടന്നത് രണ്ട് കോടിയുടെ തട്ടിപ്പ്.... പിന്നില്‍ ഇടത് സൈബര്‍ പോരാളി, ഒതുക്കാന്‍ നോക്കി

Google Oneindia Malayalam News

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍ നടന്നത് വമ്പന്‍ തട്ടിപ്പ്. ഇത് പലര്‍ക്കും അറിയാമായിരുന്നിട്ടും മിണ്ടാതിരുന്ന് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. രണ്ട് കോടിയുടെ തട്ടിപ്പാണ് അരങ്ങേറിയത്. സിപിഎമ്മിന്റെ അടുത്ത അനുഭാവിയാണ് തട്ടിപ്പ് നടത്തിയ ബിജുലാല്‍. ഇയാളെ സംരക്ഷിക്കാന്‍ ഉന്നതരും സംഘടനാ നേതാക്കളും പരമാവധി ശ്രമിച്ചിരുന്നു. വിഷയം പുറത്താവാതിരിക്കാന്‍ അതുകൊണ്ട് ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം 27നായിരുന്നു ഇയാളുടെ തട്ടിപ്പ് കണ്ടെത്തിയത്.

1

തട്ടിപ്പ് അറിഞ്ഞെങ്കിലും ഔദ്യോഗികമായി ട്രഷറി ഡയറക്ടറേറ്റിനെ ഇക്കാര്യം അറിയിച്ചില്ല. ഇയാള്‍ ഇടത് സൈബര്‍ പോരാളിയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ വന്‍ ബന്ധങ്ങളുമുണ്ട്. ബിജുലാലിനെ കൊണ്ട് തുക തിരിച്ച് അടപ്പിക്കാനായിരുന്നു ശ്രമം. ഇതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും കരുതി. എന്നാല്‍ വിവരം ചോര്‍ന്നതോടെ പ്രശ്‌നം കൈവിട്ട് പോവുകയായിരുന്നു. തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചപ്പോല്‍ തന്നെ ഇവിടെയുള്ള രണ്ട് ജീവനക്കാരോട് ഓഫീസില്‍ വരേണ്ടതില്ലെന്ന് അറിയിച്ചു. ഇത് വിവരങ്ങള്‍ ചോരാതിരിക്കാനായിരുന്നു.

ഇവര്‍ക്ക് രണ്ട് പേര്‍ക്കും പകരം മറ്റ് രണ്ട് പേരെ കൊണ്ടുവന്നു. വിവരങ്ങള്‍ ചോര്‍ന്നതോടെ പോലീസിന് പരാതി നല്‍കുകയായിരുന്നു. ബിജുലാലിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് രക്ഷപ്പെടാനുള്ള പഴുതുകളോടെയാണ് തയ്യാറാക്കിയത്. പല ദിവസങ്ങളിലായിട്ടാണ് ബിജുലാല്‍ പണം തട്ടിയത്. എന്നാല്‍ രണ്ട് കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ബിജുലാല്‍ അന്ന് തന്നെ അതില്‍ നിന്ന് 60 ലക്ഷം രൂപ തന്റെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇത് സോഫ്റ്റ് വെയര്‍ പിഴവായിട്ടാണ് കാണിച്ച് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ്.

നേരത്തെ പെന്‍ഷന്‍കാരുടെ പലിശ തട്ടിച്ചതിന് ട്രഷറി ജീവനക്കാരനെ പിരിച്ച് വിട്ടിരുന്നു. എന്നാല്‍ ഉത്തരവിലെ പരാമര്‍ശം ആയുധമാക്കി ഇയാള്‍ അടുത്തിടെ വീണ്ടും സര്‍വീസില്‍ പ്രവേശിച്ചു. ബിജുലാല്‍ ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ തുക തട്ടിയെടുത്തിരിക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. ഇയാളുടെ വിവരങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ പണം വേറെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന് അറിയാനാവൂ. ബിജുലാല്‍ പണം ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്.

Thiruvananthapuram
English summary
thiruvananathapuram: 2 crore scam in treasury, cpm leader behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X