തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് മധ്യവയസ്‌ക്കനെ തള്ളിയിട്ട് പണം തട്ടാന്‍ ശ്രമം; 22 കാരി അറസ്റ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് മധ്യവയസ്‌ക്കനെ തള്ളിയിട്ട് പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിനിയായ 22 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ ചന്ദ്രമാരി ആണ് പൊലീസ് പിടിയിലായത്.

ഡിസംബര്‍ 29 ന് കിഴക്കേക്കോട്ടയില്‍ നിന്ന് വെഞ്ഞാറമ്മൂട്ടിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ടിസി ബസില്‍ വെച്ചാണ് വൃദ്ധനെ തള്ളിയിട്ട് പണം കവരാന്‍ യുവതി ശ്രമിച്ചത്. ആനയറ വേള്‍ഡ് മാര്‍ക്കറ്റിന് മുന്നില്‍ ബസ് നിര്‍ത്തിയപ്പോഴാണ് മധ്യവയസ്‌ക്കനായ യാത്രക്കാരനെ ചന്ദ്രമാരി പിന്നില്‍നിന്ന് തള്ളിയിട്ടത്.

sdadf

സുരേഷ് ഗോപി കേന്ദ്രമന്ത്രി...? മോദി സര്‍ക്കാരിലെ പുനസംഘടന ഉടന്‍, ചര്‍ച്ചകള്‍ സജീവംസുരേഷ് ഗോപി കേന്ദ്രമന്ത്രി...? മോദി സര്‍ക്കാരിലെ പുനസംഘടന ഉടന്‍, ചര്‍ച്ചകള്‍ സജീവം

ഇതോടൊപ്പം ഇയാളുടെ ബാഗിലെ പണം തട്ടിയെടുത്ത് ഓടുകയായിരുന്നു. ബാഗില്‍ 50000 രൂപയാണ് ഉണ്ടായിരുന്നത്. ഇതാണ് ചന്ദ്രമാരി തട്ടിയെടുത്തത്. കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാര്‍ പിന്നാലെ ഓടി ആണ് ചന്ദ്രമാരിയെ പിടികൂടിയത്. യാത്രക്കാര്‍ തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്.

പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍

തുടര്‍ന്ന് പേട്ട പൊലീസ് സ്ഥലത്തെത്തി ചന്ദ്രമാരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനില്‍ എത്തിച്ച് ചന്ദ്രമാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചന്ദ്രമാരിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഡി കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ്ചന്ദ്രമാരിയെ അറസ്റ്റ് ചെയ്തത്. പേട്ട എസ് എച്ച് ഒ റിയാസ് രാജ, എസ് ഐമാരായ സുനില്‍, സുധീഷ്, എന്നിവരും വനിതാ പൊലീസുകാരും ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

'അവനൊരു ക്രിമിനല്‍ സൈക്കോ.. 21 വയസേ ഉള്ളൂ.. പക്ഷെ അവന്റെ ചെയ്തികള്‍..!!; പ്രവീണ പറയുന്നു'അവനൊരു ക്രിമിനല്‍ സൈക്കോ.. 21 വയസേ ഉള്ളൂ.. പക്ഷെ അവന്റെ ചെയ്തികള്‍..!!; പ്രവീണ പറയുന്നു

Thiruvananthapuram
English summary
Thiruvananthapuram: 22 year old women try to extort money by pushing middle-aged man off KSRTC bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X