രാജ്യാന്തര മേളയ്ക്ക് നാളെ കൊടിയിറങ്ങും; ആഘോഷത്തിന്റെ അവസാന നിമിഷത്തിൽ ഡെലിഗേറ്റുകൾ
തിരുവനന്തപുരം: 26-ാമത് രാജ്യാന്തര മേളയ്ക്ക് നാളെ അവസാണിക്കും. ഇറാൻ , അഫ്‌ഗാൻ, തുർക്കി , റഷ്യ, നൈജീരിയ, ആഫ്രിക്ക തുടങ്ങി 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള 173 ചിത്രങ്ങളാണ് മേളയിൽ പ്രദർശനത്തിന് എത്തിയത്.
സ്പാനിഷ് ചിത്രം 'കമീല കംസ് ഔട്ട് റ്റു നെറ്റ്',നതാലി അൽവാരിസ് മീസെൻ സംവിധാനം ചെയ്ത 'ക്ലാരാ സോല', ക്രോയേഷ്യൻ ചിത്രം 'മ്യൂറീന', ദിന അമീർ സംവിധാനം ചെയ്ത 'യു റീസെമ്പിൾ മി', കമീലാ ആന്റിനിയുടെ 'യൂനി','കോസ്റ്റ ബ്രാവ ലെബനൻ' എന്നീ ചിത്രങ്ങൾ പ്രേക്ഷകർ നിറഞ്ഞ സദസിൽ വരവേറ്റു.

താരാ രാമാനുജം സംവിധാനം ചെയ്ത 'നിഷിദ്ധോ', കൃഷാന്ത് സംവിധാനം ചെയ്‌ത 'ആവാസ വ്യൂഹം', വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കൂഴങ്കൽ', 'ഐ ആം നോട്ട് ദി റിവർ', 'ഝലം' എന്നീ ഇന്ത്യൻ മത്സര ചിത്രങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. എന്നാൽ, മത്സര വിഭാഗത്തിൽ ഇക്കുറി പ്രദർശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത് വനിതാ സംവിധായകരായിരുന്നു എന്ന പ്രത്യേകയും ഉണ്ട്.
കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ലഭിച്ച 'റിപ്പിൾസ് ഓഫ് ലൈഫ്', 'പ്രയേഴ്സ് ഫോർ ദി സ്റ്റോളൻ', 'അഹെഡ്‌സ് നീ', ഓസ്കാർ നോമിനേഷൻ നേടിയ 'ഡ്രൈവ് മൈ കാർ', വെനീസ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ 'സൺ ചിൽഡ്രൻ',ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ 'ബ്രൈറ്റൻ ഫോർത്ത്', 'ബ്രദർ കീപ്പർ', 'ഹൈവ്', തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രേക്ഷക പ്രീതി നേടി. രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ അസ്‌ഗർ ഫർഹാദിയുടെ 'എ ഹീറോ' എന്ന ചിത്രത്തെയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ ഏറ്റെടുത്തു.
ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്‌ത, നടൻ ദിലീപ് കുമാർ, ലതാ മങ്കേഷ്‌കർ, കെ എസ് സേതുമാധവൻ, കെ പി എ സി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവർത്തകർക്ക് മേള ചിത്രാർപ്പണം ഒരുക്കി. എന്നാൽ, അഫ്‌ഗാനിലെ സംഘർഷ ഭരിതമായ ജീവിത സാഹചര്യങ്ങളും അതി ജീവനവും പശ്ചാത്തലമാക്കിയ അഞ്ചു ചിത്രങ്ങളുടെ പ്രദർശനവും ഇത്തവണ കാണികൾക്ക് മേളയിൽ വ്യത്യസ്തമായിരുന്നു.
ഐസിസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാൻ, ബംഗ്ലാദേശ് നടി അസ്മേരി ഹഖ്, അനുരാഗ് കശ്യപ്, വെട്രിമാരൻ, ഗിരീഷ് കാസറവള്ളി, ഡോ ബോബി ശര്‍മ്മ ബറുവ, ഡോ രശ്മി ദൊരൈസ്വാമി, അശോക് റാണെ, അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ മേള ശ്രദ്ധേയമായി മാറി. മേളയുടെ പ്രതിനിധികൾക്ക് കെ എസ് ആർ ടി സി ബസിലും ഓട്ടോയിലും സൗജന്യ സഞ്ചാരം ഒരുക്കിയിരുന്നു. രാജ്യാന്തര ചലച്ചിത്രമേള കുറച്ചു കൂടി ആഘോഷമാക്കാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സായന്തനങ്ങളിൽ അരങ്ങേറിയ വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ ആയിരങ്ങളാണ് പങ്കു ചേർന്നിരുന്നത്.
അതേസമയം, രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണ്ണ ചകോരം ഉൾപ്പടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി ഒൻപത് പുരസ്കാരങ്ങൾ ഉണ്ച്. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം , മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ് പാക്ക് ,കെ ആർ മോഹനൻ എൻഡോവ്മെന്റ് എന്നീ പുരസ്‌കാരങ്ങളാണ് നൽകുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications