Get Updates
Get notified of breaking news, exclusive insights, and must-see stories!

കളഞ്ഞുപോയ പേഴ്സ് തപാൽ വഴി തിരിച്ചുകിട്ടി; പണമില്ല, പകരം ഹൃദയംതൊടുന്ന ഒരു കുറിപ്പ്

തിരുവനന്തപുരം: മോഷണം നടത്തിയ ശേഷം പശ്ചാത്താപം തോന്നി പണം തിരികെ കൊണ്ടുവെച്ച കള്ളന്മാരെക്കുറിച്ചും കുറിപ്പെഴുതി വെച്ച് പണം മോഷ്ടിച്ച കള്ളമാരെക്കുറിച്ചൊക്കെയുള്ള വാർത്തകൾ നമ്മൾ വായിച്ചുകാണും. എന്നാൽ കളഞ്ഞുകിട്ടിയ പേഴ്സിലെ പണം എടുത്ത ശേഷം ക്ഷമ ചോദിച്ച് ഒരാൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറൽ ആവുന്നത്. തിരുവനന്തപുരത്താണ് സംഭവം. വിശദമായി അറിയാം...

പ്രിയ സുഹൃത്തെ ആദ്യമായി ഞാൻ താങ്കളോട് ക്ഷമ ചോദിക്കുന്നു. ഈ പേഴ്സ് എനിക്ക് പിസ ഹട്ടിന് സമീപമായാണ് കണ്ടുകിട്ടിയത്, ഇതിൽ ഉണ്ടായിരുന്ന പൈസ ഞാൻ എടുക്കുന്നു. കിട്ടുമ്പോൾ ഞാൻ ഈ അഡ്രസ്സിൽ‌ അയച്ചുതാരം. എന്ന് അഞ്ജാതൻ, എന്നായിരുന്നു ആ കുറിപ്പിൽ.

Purse

ടൂറിസം വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ അശ്വിൻ പി കുമാറിന് ഇന്നലെ വൈകീട്ട് ഓഫീസിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കിട്ടിയ തപാലിലാണ് പേഴ്സും കുറിപ്പും ഉണ്ടായിരുന്നത്. പേഴിസിനുള്ളിൽ ഉണ്ടായിരുന്ന രേഖകൾ നഷ്ടപ്പെട്ട സങ്കടത്തിലിരിക്കുമ്പോഴാണ് ഈ തപാൽ എത്തിയത്. പൈസ ഇല്ലെങ്കിലും പേഴ്സും രേഖകളും കിട്ടിയല്ലോ... കത്ത് കൂടി കണ്ടപ്പോൾ അശ്വിന്റെ എല്ലാ വിഷവും പോയി.

സംഭവത്തെ കുറിച്ച് അശ്വിൻ പറയുന്നത്: 15 ന് ഞാൻ ഓഫീസിൽ നിന്നിറങ്ങിയ ശേഷം കേശവദാസപുരത്തുള്ള ജിമ്മിൽ പോയിരുന്നു. ബാ​ഗിൽ നിന്ന് സാധനങ്ങൾ എടുത്ത് വെയ്ക്കുന്നതിനിടയിൽ ആകണം പേഴ്സ് നഷ്ട‍പ്പെട്ടത്. പണ ഇടപാടെല്ലാം യു പി ഐ വഴി ആയതിനാൽ അടുത്ത ദിവസങ്ങളിലൊന്നും ഞാൻ പേഴ്സ് തിരഞ്ഞില്ല.

രണ്ട് ദിവസത്തിന് ശേഷം അമ്മ പണമെടുത്ത് നൽകുമോ എന്ന് ചോദിച്ചപ്പോഴാണ് പേഴ്സ് നഷ്ടം ആയെന്ന് മനസ്സിലായത്. ഓഫീസിലും ജിമ്മിലുമെല്ലാം തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടർന്ന് നഷ്ടമായ ആധാർ‌, പാൻകാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, എ ടി എം കാർഡുകൾക്കായി അപേക്ഷിക്കാൻ തുടങ്ങിയിരുന്നു. ഇവയെല്ലാം നഷ്ടപ്പെട്ടപ്പോഴാണ് തിരികെ കിട്ടാൻ എന്ത് ബുദ്ധിമുട്ടാണെന്ന് മനസ്സിലായത്.

വിഷമത്തോടെ ഇന്നലെ വീട്ടിലേക്ക് എത്തിയപ്പോഴാണ് തപാലിൽ ഇവയെല്ലാം എത്തിയെന്ന് മനസ്സിലായത്. പേഴ്സിൽ ആകെ ആയിരം രൂപയിൽ താഴെ മാത്രമേ പണം ഉണ്ടായിരുന്നുള്ളൂ. ആ തുക എടുത്തെങ്കിലും നല്ലവനായ ആ മനുഷ്യൻ രേകകൾ തിരിച്ച് നൽകിയ ആനന്ദത്തിലാണ് അശ്വിൻ. അയച്ച് തരാൻ കാണിച്ച മനസ്സിനുമ നന്ദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+