തിരുവനന്തപുരത്ത് സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം: സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി രാഹുൽ ആണ് അപകടത്തിൽ മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.
സുഹൃത്തിനെ യാത്രയാക്കാനെത്തിയ ടെക്നോപാർക് ജീവനക്കാരി ഓടിച്ചിരുന്ന കാറാണ് ഇടിച്ചത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.കാർ അമിത വേഗത്തിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്.

ഗുരുതരമായി പരുക്കേറ്റ രാഹുലിനെ അതേ കാറിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്രീൻഫീൽഡ് സ്റ്റേഡിയം റോഡിൽ സ്ഥിരമായി സ്കേറ്റിങ് പരിശീലനത്തിന് രാഹുൽ എത്താറുണ്ട്. രാഹുലിന് ഡെക്കറേഷൻ ജോലിയായിരുന്നു.
അച്ഛൻ: ഉണ്ണി കുറുപ്പ്, അമ്മ: ലത. സഹോദരൻ ഗോകുൽ (ആയുർവേദ ഡോക്ടർ). ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് രാഹുലിനെ ഇടിച്ചതെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications