Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാപ്പകൽ ഭസ്‌മവുമായി വാതിലിൽ മുട്ടി, ; നെറ്റി‌യിൽ കുറി തൊടാനെന്ന ഭാവത്തിൽ പെൺകുട്ടിയെ കടന്നുപിടിച്ചു....

crime news

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാതൻ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിന് സമീപമാണ് സംഭവം. പളനിയിൽ പോകാൻ നേർച്ചക്കാശ് പിരിക്കാൻ എന്ന വ്യാജേനയാണ് പ്രതി പെൺകുട്ടിയുടെ വീടിന്റെ വാതിലിൽ മുട്ടിയത് എന്നാണ് പറയുന്നത്..

പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അജ്ഞാതൻ വീട്ടിൽ എത്തിയത്. ഈ സമയം പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലായിരുന്നു. മോഡൽ പരീക്ഷയായതിനാൽ വിദ്യാർത്ഥിനിയ്ക്ക് ക്ലാസുണ്ടായിരുന്നില്ല.

കൈയിലൊരു തട്ടത്തിൽ ഭസ്മവുമായായിട്ടാണ് അജ്ഞാതൻ വന്നത് എന്നാണ് പെൺകുട്ടി പറയുന്നത്. പെൺകുട്ടി വാതിൽ തുറന്നതും ഇയാൾ അകത്തേക്ക് കയറാൻ ശ്രമിച്ചു. നെറ്റിയിൽ കുറി തൊടാനെന്ന ഭാവത്തിലാണ് ആക്രമിക്കാൻ ശ്രമിച്ചത്. ഇയാൾ അകത്തുകയറാൻ ശ്രമിക്കുമ്പോൾ തന്നെ ഇയാളോട് പുറത്തേക്കിറങ്ങാൻ പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇയാൾ പെൺകുട്ടിയുടെ രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പറയുന്നത്. അക്രമിയെ തള്ളിമാറ്റി പുറത്തിറങ്ങിയ പെൺകുട്ടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു. അപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. ഇതിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+