ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചു; 23 കാരന് പിടിയില്‍
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വിതുര മേമല സ്വദേശിയും 23 കാരകരനുമായ പ്രിന്‍സ് ആണ് പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിന് എതിരെ പോക്സോ കേസ് ആണ് ചുമത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് നിരന്തര പീഡനത്തിന് വിധേയയാക്കി എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് പ്രിന്‍സ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. പിന്നീട് നിരന്തരം മെസേജിലൂടെ സൗഹൃദം സ്ഥാപിച്ചെടുത്ത പ്രിന്‍സ് പെണ്‍കുട്ടിയെ വീടിന് പുറത്ത് വച്ച് കാണാന്‍ തുടങ്ങി.

ഇതിന് ശേഷം സ്കൂളിലേക്ക് പോകും വഴി പെണ്‍കുട്ടിയോടൊപ്പം പലയിടത്തും ചെറിയ യാത്രകള്‍ നടത്തിയ പ്രിന്‍സ് പെരുമാതുറയിലെ സൃഹൃത്തിന്റെ വീട്ടില്‍ അടക്കം പല സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടി ഇടയ്ക്കിടെ അവധിയായതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സ് പിടിയിലാകുന്നത്. വൈദ്യ പരിശോധന നടത്തിയപ്പോള്പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.
ഇതോടെ പ്രിന്‍സിനെതിരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് നെടുമങ്ങാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. പ്രിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രിന്‍സിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications