Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കുറവ് പ്രഖ്യാപിച്ചു, കൊവിഡ് നോക്കാതെ പോത്തീസിൽ ഇരച്ച് കയറി ജനം, പോത്തീസ് പൂട്ടിച്ച് ജില്ലാ ഭരണകൂടം

തിരുവനന്തപുരം: ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനമായ പോത്തീസ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചു. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍തന്നെ അനിയന്ത്രിതമായ തിരക്കാണ് പോത്തീസില്‍ ഉണ്ടായത്. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. സന്ദര്‍ശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

Recommended Video

cmsvideo
    തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പോത്തീസ് അടപ്പിച്ചു

    പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് നടപടി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ.എം സഫീര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന്‍ നായര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    POTHYS

    പോത്തീസില്‍ നടന്നത് ഗുരുതരമായ കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘനമാണ് എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പച്ചക്കറികളും പലവ്യഞ്ജനങ്ങളും അടക്കമുളളവയ്ക്ക് കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പോത്തീസ് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കഴിഞ്ഞ ദിവസം ജനം ഇരച്ച് കയറിയത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ജനം പോത്തീസില്‍ തിക്കി തിരക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

    സാമൂഹിക അകലം പാലിച്ചില്ലെന്നത് മാത്രമല്ല മാസ്‌ക് പോലും വെയ്ക്കാതെ ആണ് പലരും സാധനങ്ങള്‍ വാങ്ങാന്‍ ഇടിച്ച് കയറിയത്. വ്യാപാര സ്ഥാപനങ്ങളില്‍ സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കണം എന്നുളള കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുളളതാണ്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. നേരത്തെയും തുടര്‍ച്ചയായി കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ പോത്തീസ് നടപടി നേരിട്ടിരുന്നു. ജൂലൈയില്‍ പോത്തീസിന്റെ ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദ് ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+