തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് നല്‍കില്ല, എല്ലാവരുടെയും പിന്തുണ തേടി കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ രാഷ്ട്രീയ നീക്കവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ ഒരിക്കലും കേരളം അനുവദിക്കില്ലെന്ന് കോടിയേരി പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ ഭേദമേന്യേ എല്ലാവരുടെയും സഹകരണവും കോടിയേരി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി യോഗത്തിന് ശേഷമായിരുന്നു കോടിയേരി കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.

1

അതേസമയം പ്രതിപക്ഷത്തിന് നേരെയുള്ള തന്ത്രം കൂടിയാണിത്. എല്ലാ പാര്‍ട്ടികളും ഈ വിഷയത്തെ പിന്തുണയ്ക്കില്ലെന്ന് കോടിയേരിക്കറിയാം. കോണ്‍ഗ്രസാണെങ്കില്‍ രണ്ട് തട്ടിലാണ്. വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയ വിഷയത്തിന് കൈമാറിയതിനെ സ്വാഗതം ചെയ്തിരിക്കുകയാണ് ശശി തരൂര്‍. എന്നാല്‍ ഇതിനെ സംസ്ഥാനത്തെ നേതാക്കള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതോടെ പിന്തുണയ്ക്കുകയല്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറ്റ് മാര്‍ഗമില്ലാതെ വരും. ഇതിന് വേണ്ടിയാണ് കോടിയേരി പിന്തുണ തേടിയത്.

Recommended Video

cmsvideo
Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കോടിയേരി പറഞ്ഞു. വന്‍തോതില്‍ അഴിമതിക്ക് സാധ്യതയുണ്ടാകുന്ന വിധത്തിലാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ആറ് വിമാനത്താവളങ്ങള്‍ അദാനിക്ക് വില്‍പ്പന നടത്താന്‍ പോവുകയാണ്. അടുത്ത ആറെണ്ണം കൂടി വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. എല്ലാ വിമാനത്താവളങ്ങളും അദാനിക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് കോടിയേരി ആരോപിച്ചു.

രാജ്യത്തുള്ള എല്ലാ തുറമുഖങ്ങളും അദാനിക്കെന്ന ലക്ഷ്യമാണ് മോദി സര്‍ക്കാരിനുള്ളത്. തിരുവനന്തപുരത്തെ വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ ഒരിക്കലും കേരളം അനുവദിക്കില്ല. അദാനി ഗ്രൂപ്പ് നല്‍കിയ അതേ തുക തന്നെ നല്‍കി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണ്. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് ആദ്യം ശബ്ദമുയര്‍ത്തിയ വി മുരളീധരന്‍ ഇപ്പോള്‍ നിലപാട് മാറ്റി. കേരള സമൂഹത്തിന് വിരുദ്ധമാണ് ശശി തരൂരിന്റെ നിലപാടും. അദ്ദേഹം അത് മാറ്റാന്‍ തയ്യാറാകണം. നിയമസഭ വിമാനത്താവള കൈമാറ്റത്തിനെതിരെ പ്രമേയം പാസാക്കണം. സംസ്ഥാനത്തിന്റെ വികാരം പ്രധാനമന്ത്രിയെ സിപിഎം പ്രവര്‍ത്തകര്‍ ഇമെയില്‍ വഴി അറിയിക്കുമെന്നും കോടിയേരി പറഞ്ഞു.

Thiruvananthapuram
English summary
thiruvananthapuram airport: kodiyeri says all parties will come against central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X