തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത വയോധിക ദമ്പതികളെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളാണ്. ഇവരുടെ മകളുടെ വിവാഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ ഹോട്ടലിൽ നടത്തിയിരുന്നു.
ഇതിന്റെ ബിൽ തുക കൊടുത്ത് തീർക്കാൻ ഉണ്ടായിരുന്നുവെന്നും ഇത് ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാനാണ് ഇവർ ഹോട്ടലിലേക്ക് എത്തി മുറിയെടുത്തത് എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, വിവാഹം നടത്തിയതിന്റെ ബിൽ തുക അടച്ചു തീർത്തിരുന്നതായാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം എന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.













Click it and Unblock the Notifications