തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടുകോടിയിലധികം ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണില്‍... പുഴുവരിച്ച് നശിക്കുന്നു, അന്വേഷണം!!

Google Oneindia Malayalam News

നെടുമങ്ങാട്: സപ്ലൈക്കോയുടെ നെടുമങ്ങാടുള്ള മൂന്ന് ഗോഡൗണുകളിലായി പാഴാവുന്നത് 18200 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍. ഇവ പുഴുവരിച്ച് നശിക്കുകയാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. രണ്ട് കോടിയില്‍ അധികം വിപണി വിലയുള്ള ഭക്ഷ്യധാന്യങ്ങളാണ് നശിക്കുന്നത്. ഈ ഗോഡൗണുകളിലെ ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ ധാന്യങ്ങള്‍ പരിശോധിച്ച് വേര്‍തിരിക്കും.

1

ആദ്യമാദ്യം എത്തുന്ന അരി കടകളിലേക്ക് ക്രമമായി വിതരണം ചെയ്യാത്തതാണ് ടണ്‍കണക്കിന് അരി നശിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടെങ്കിലും ലോക്ഡൗണായതിനാലാണ് അന്വേഷണം വൈകിയതെന്നും മന്ത്രി പറഞ്ഞു. ഏഴുമാസ കാലമായി നെടുമങ്ങാട് താലൂക്കിലെ മൂന്ന് ഗോഡൗണുകളിലായി രണ്ട് കോടിയുടെ അരി പുഴുവരിച്ച് നശിക്കുന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

വാര്‍ത്ത വിവാദമായതോടെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. എട്ട് മാസം മുമ്പ് നെടുമങ്ങാട്ടെ സപ്ലൈക്കോ ഗോഡൗണുകളില്‍ നടന്ന വ്യാപകമായി അഴിമതിയെ തുടര്‍ന്ന് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഭക്ഷ്യധാന്യങ്ങളാണ് പുഴുവരിച്ച് നശിക്കുന്നത്. യഥാസമയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗോഡൗണ്‍ ജീവനക്കാര്‍ ഈ സാധനങ്ങള്‍ മില്ലുടമയ്ക്ക് തിരികെ കൈമാറിയിരുന്നെങ്കില്‍ കോടികളുടെ നഷ്ടം ഒഴിവാക്കാമായിരുന്നു. ചേന്നന്‍പാറ, പുതുക്കുളങ്ങര, പുലിപ്പാറ എന്നീ ഗോഡൗണുകളിലാണ് ഭക്ഷ്യധാന്യങ്ങള്‍ നശിക്കുന്നത്.

കാലിത്തീറ്റയ്ക്ക് നല്‍കാന്‍ ലക്ഷ്യമിട്ട ഈ അരിയും ഗോതമ്പും മഴ നനഞ്ഞ് തികച്ചും ഉപയോഗശൂന്യമായി. ഗോഡൗണ്‍ മാനേജര്‍മാരും മറ്റ് ഉദ്യോഗസ്ഥരും കാണിച്ച തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണം. വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ എട്ടുമാസം കഴിഞ്ഞിട്ടും യാതൊരു നിയമനടപടികളും സ്വീകരിച്ചിട്ടില്ല. മൂന്ന് ഗോഡൗണുകള്‍ക്കും കൂടി പ ത്തുമാസമായി ലക്ഷങ്ങളാണ് സര്‍ക്കാര്‍ വാടകയിനത്തില്‍ കൊടുക്കുന്നത്. കാലഹരണപ്പെട്ടതാണ് ഈ ഗോഡൗണ്‍.

Thiruvananthapuram
English summary
thiruvananthapuram: around 2 crore value rise and wheat wasted in supplyco godown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X