ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പെങ്കാല; ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രം
തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല നടക്കുന്നത്. ഭക്തർക്ക് വീടുകളിൽ പൊങ്കാല ഇടാം. കൊവിഡ് സാഹചര്യം കണക്കിലെടുത്താണിത്. രാവിലെ 10.50 - ന് പണ്ടാര അടുപ്പിൽ തീ പകരും ക്ഷേത്ര മേൽശാന്തി തീ പകരും.
വിഗ്രഹത്തിന് മുന്നിൽ നിന്നാണ് അഗ്നി പകരുന്നത്. തുടർന്ന് ചെറിയ തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലുമുളള അടുപ്പുകളിൽ അഗ്നി പകരുന്നു. ശേഷം പണ്ടാര അടുപ്പിലേക്ക് അഗ്നി എത്തിക്കുന്നതോടെ പൊങ്കാലക്ക് തുടക്കമാകും.

ഈ സമയത്ത് തന്നെ വീടുകളിൽ പൊങ്കാല ഇടുന്ന ഭക്തരും അടുപ്പുകളിൽ തീ കത്തിക്കും. ഇന്ന് ഉച്ചക്ക് ഒന്ന് ഇരുപതിന് ആണ് പൊങ്കാല നിവേദ്യം നടക്കുന്നത്.
ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ അത്തരത്തിൽ പൊങ്കാല നടത്തേണ്ടതില്ല എന്നും ഈ സാഹചര്യത്തിൽ ഈ തീരുമാനം പ്രായോഗികമല്ലെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിക്കുകയായിരുന്നു.
Recommended Video

പൊങ്കാല ദിവസം പൊങ്കാല നിവേദിക്കുന്നതിന് പൂജാരിമാരെ ക്ഷേത്രത്തിൽ നിയോഗിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇത്തവണ സാഹചര്യം കണക്കിലെടുത്ത് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ആറ്റുകാൽ പൊങ്കാല ഭക്തർ വീടുകളിലാണ് ഇടുന്നത്.
കഴിഞ്ഞ വർഷവും കൊവിഡ് സാഹചര്യത്തിൽ പണ്ടാര അടുപ്പിൽ മാത്രമായിരുന്നു പൊങ്കാല നടത്തിയത്. കഴിഞ്ഞ വർഷവും സർക്കാർ 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ കഴിയും എന്ന് വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ഇത്തവണയും സർക്കാർ വ്യക്തമാക്കി. എന്നാൽ രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ, ഇളവുകൾ അനുവദിക്കുന്നത് രോഗവ്യാപനം ഉയരാൻ സാധ്യതയുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.












Click it and Unblock the Notifications