ആറ്റുകാൽ പെങ്കാല നാളെ; സർക്കാർ ഉത്തരവ് പ്രായോഗികമല്ലെന്ന് ക്ഷേത്ര ട്രസ്റ്റ്
തിരുവനന്തപുരം: നാളെ ആറ്റുകാൽ പൊങ്കാല. പൊങ്കലയ്ക്കായി 10.50 നാണ് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകരുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. ഭക്തർ വീടുകളിലാണ് പൊങ്കാല അർപ്പിക്കേണ്ടത്.
ക്ഷേത്ര ട്രസ്റ്റ് ആണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ അത്തരത്തിൽ പൊങ്കാല നടത്തേണ്ടതില്ല എന്നും ഈ സാഹചര്യത്തിൽ ഈ തീരുമാനം പ്രായോഗികമല്ലെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിക്കുകയായിരുന്നു. 12 . 20 ന് പൊങ്കാല നിവേദിക്കും.

പൊങ്കാല ദിവസം പൊങ്കാല നിവേദിക്കുന്നതിന് പൂജാരിമാരെ ക്ഷേത്രത്തിൽ നിയോഗിച്ചിട്ടുണ്ട് ആയിരുന്നു. എന്നാൽ ഇത്തവണ സാഹചര്യം കണക്കിലെടുത്ത് പൂജാരിമാരെ നിയോഗിച്ചിട്ടില്ല.
അതേസമയം, കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ആറ്റുകാൽ പൊങ്കാല ഭക്തർ വീടുകളിലാണ് ഇടുന്നത്. കഴിഞ്ഞ വർഷവും കൊവിഡ് സാഹചര്യത്തിൽ പണ്ടാര അടുപ്പിൽ മാത്രമായിരുന്നു പൊങ്കാല നടത്തിയത്. കഴിഞ്ഞ വർഷവും സർക്കാർ 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ കഴിയും എന്ന് വ്യക്തമാക്കിയിരുന്നു.
ഈ ഉത്തരവ് ഇത്തവണയും സർക്കാർ വ്യക്തമാക്കി. എന്നാൽ രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ, ഇളവുകൾ അനുവദിക്കുന്നത് രോഗവ്യാപനം ഉയരാൻ സാധ്യതയുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Recommended Video

അതേസമയം, കൊവിഡ് രോഗലക്ഷണം ഉള്ളവർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കരുതെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല മഹോത്സവം പ്രമാണിച്ച് വിവിധ ഇടങ്ങളിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷ പരിപാടികൾ വ്യാഴാഴ്ച നടക്കും. കൊവിഡ് നിയന്ത്രണങ്ങളോടെ ആണ് ചടങ്ങുകൾ നടക്കുക.












Click it and Unblock the Notifications