Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീ സ്ഥാപനത്തിനകത്ത് മരിച്ചനിലയിൽ; രണ്ടാഴ്ചയോളം പഴക്കം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയെ സ്ഥാനപത്തിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൈക്കാട് നാച്ചുറൽ റോയൽ സലൂൺ ഉടമയും മാർത്താണ്ഡം സ്വദേശിയുമായ ഷീല ( 55 ) നെയാണ് സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട് എന്നാണ് പോലീസ് പറയുന്നത്.

ബ്യൂട്ടി പാർലർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകൾനിലയിൽ ട്യൂഷൻ സെന്ററും പ്രവർത്തിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെ ട്യൂഷൻ സെന്ററിലെ കുട്ടികളാണ് ദുർ​ഗന്ധം വമിക്കുന്നതായി പറഞ്ഞത്. തുടർന്ന് കെട്ടിട ഉടമയായ കണ്ണേറ്റുമുക്ക് സ്വദേശി ഷാജിയെ വിവരം അറിയിച്ചു. തമ്പാനൂർ പോലീസും സ്ഥലത്തേക്ക് എത്തി. തുടർന്ന് ബ്യൂട്ടി പാർലറിന് ഉള്ളിൽ നടത്തിയ പരിശോധനയിലാണ് ഷീലയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

death

സ്ഥാപനത്തിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ ആണ് ഉണ്ടായിരുന്നത് എന്ന് പോലീസ് പറഞ്ഞു. വാതിലിന്റെ പൂട്ട് തകർത്താണ് പോലീസ് സംഘം അകത്തേക്ക് കടന്നത്. മരിച്ച ഷീലയ്ക്ക് ശാരീരിക അവശതകളുണ്ടായിരുന്നതായി ആണ് വിവരം. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതൽ വിവരം ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ട് വർഷമായി ഇവർ തൈക്കാട് ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു. ഏതാനും ദിവസങ്ങളായി ഷീലയെ പുറത്തേക്ക് കണ്ടിരുന്നില്ലെന്ന് സമീപ വാസികളായ സ്ഥാപനങ്ങളുടെ ഉടമകൾ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+