അപകടങ്ങള്‍ നിറയുന്ന തലസ്ഥാന ജില്ല
തിരുവനന്തപുരം:തലസ്ഥാന ജില്ല റോഡ് അപകടങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്ത് ഒന്നാമതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് മാസത്തിനിടെ ജില്ലയില്‍ ഉണ്ടായ അപകടങ്ങളില്‍ 370 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
2013 ജനുവരി ഒന്നുമുതല്‍ ഓഗസ്റ്റ് 30 വരെയുള്ള കണക്കാണ് ഇത്. ആകെ 3089 അപകടങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ ഉണ്ടായിട്ടുള്ളത്. നഗരങ്ങളില്‍ 1,295 ഉം ഗ്രാമങ്ങളില്‍ 1,794 .നഗരങ്ങളില്‍ 127 പേരും ഗ്രാമപ്രദേശങ്ങളില്‍ 243 പേരും മരിച്ചു.

ഉത്തരവാദിത്തമില്ലാത്ത ഡ്രൈവിംഗാണ് മിക്കവാറും അപകടങ്ങളില്‍ കലാശിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. നിയമങ്ങള്‍ കാറ്റില്‍ പറപ്പിച്ച്, മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുമൊക്കെയാണ് പലരും വാഹനങ്ങള്‍ ഓടിക്കുന്നത്. വേഗ നിയന്ത്രണം എന്നൊരു കാര്യമേ ഉണ്ടാകാറില്ല.
നഗരങ്ങളിലെ അപകടങ്ങളില്‍ 286 ഉം ദേശീയ പാതയിലാണ് നടന്നത്. സംസ്ഥാന പാതയില്‍ 20 ഉം മറ്റ് റോഡുകളില്‍ 989 അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. 1216 എണ്ണം. മറ്റ് വാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളുടെ കണക്ക് ഇപ്രകാരമാണ്. കാര്‍ -384, ഓട്ടോ-190, കെ.എസ്.ആര്.ടി.സി ബസ് -62, പ്രൈവറ്റ് ബസ് -37, ലോറി- 29, മിനി ലോറി-35, ജീപ്പ് -8, മറ്റ് വാഹനങ്ങള്‍- 53 .
ഭൂരിഭാഗം അപകടങ്ങളും സംഭവിച്ചിരിക്കുന്നത് പകല്‍സമയത്താണ്. 893 അപകടങ്ങള്‍. 402 അപകടങ്ങള്‍ രാത്രി കാലങ്ങളിലും സംഭവിച്ചിട്ടുണ്ട്.
നഗരത്തില്‍ നിന്ന് മാറി ഗ്രാമങ്ങളിലാണ് അപകടങ്ങള്‍ കൂടുതല്‍ ഉണ്ടായിട്ടുള്ളത്. മരണവും ഇങ്ങനെ തന്നെ. 1,794 അപകടങ്ങളിലായി 243 പേരാണ് മരിച്ചത്. ഇവിടേയും ഇരുചക്ര വാഹനങ്ങളാണ് അപകടങ്ങള്‍ ഏറെയും ഉണ്ടാക്കുന്നത്. 1,514 അപകടങ്ങള്‍. മറ്റ് വാഹനങ്ങള്‍ ഉണ്ടാക്കിയ അപകടങ്ങള്‍ ഇങ്ങനെ. കാര്‍-448, ഓട്ടോ-309, കെ.എസ്.ആര്.ടി.സി. 97, പ്രൈവറ്റ് ബസ് 70, ലോറി-60, മിനി ലോറി-76, ജീപ്പ്-34 ,മറ്റ് വാഹനങ്ങള്‍- 62 .
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications