നിയന്ത്രണംവിട്ട ബൈക്ക് കാറിലിടിച്ചു;യുവാവ് തൽക്ഷണം മരിച്ചു, ബൈക്ക് കത്തിയമർന്നു
തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്.സൈനിക സ്‌കൂളിന് സമീപമാണ് സംഭവം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കത്തിപ്പോയതായി പൊലീസ് പറയുന്നു.

ഇന്ന് 9.30ഓടെ കഴക്കൂട്ടം ചന്തവിളയിൽ സൈനിക സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിലൂടെ പോകുകായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കിടുക്കാച്ചി ഫോട്ടോസുമായി റിമി...സാരിയിൽ ഇത്ര സുന്ദരിയോ എന്ന് ആരാധകർ
അപകടത്തിൽ വിഷ്ണു സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.കാറിലുള്ളവർക്ക് പരിക്കില്ല. വാഹനത്തിന് തീപിടിച്ചതോടെ രക്ഷാ പ്രവർത്തനം ദുസ്സഹമായി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications