തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിനുസാറിന്റെ വിയോഗത്തില്‍ നെഞ്ചുപൊട്ടി നാട്ടുകാര്‍... വീട്ടിലെത്താന്‍ വെറും 200 മീറ്റര്‍, സംഭവിച്ചത്!!

Google Oneindia Malayalam News

പാലോട്: വിക്ടേഴ്‌സിനെ ഓണ്‍ലൈന്‍ ക്ലാസിലെ പ്രമുഖ അധ്യാപകനായ ബിനുകുമാറിന്റെ അകാല വിയോഗത്തില്‍ നെഞ്ചുപൊട്ടി അയല്‍ക്കാരും നാട്ടുകാരം. നന്ദിയോട് പച്ച പയറ്റടി ഓട്ടുപാലത്തില്‍ രാത്രി ഒമ്പത് മണിക്ക് സുഹൃത്തിന്റെ ബൈക്കില്‍ നിന്ന് ഇറങ്ങിയ ബിനുകുമാറിന് വീട്ടിലെത്താന്‍ വേണ്ടത് വെറും 200 മീറ്റര്‍ മാത്രമായിരുന്നു. മധ്യത്തിലായി കുലംകുത്തിയൊഴുകുന്ന തോടിന് കുറുകെ നടപ്പാലമുണ്ട്. നൂറ് മീറ്ററോളം തോടിന്റെ തോടിന്റെ അരികിലൂടെയാണ് വഴി. ഇത് കടക്കുമ്പോഴാണ് ബിനുകുമാര്‍ മരിച്ചത്.

1

കണക്കുകളില്‍ ഒരിക്കലും പിഴയ്ക്കാത്ത ബിനുവിന് പക്ഷേ ചുവടുകളുടെ കണക്ക് പിഴയ്ക്കുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് ഈ പാലത്തില്‍ നിന്ന് അദ്ദേഹം വീണുപോയതെന്ന് വ്യക്തമല്ല. കൂട്ടുകാരുടെ സംഘത്തില്‍ നിന്ന ് പിരിഞ്ഞ് എത്തുമ്പോഴും കനത്ത മഴയ്ക്ക് ശേഷമുള്ള ചാറ്റലുണ്ടായിരുന്നു. റോഡില്‍ ചെളിയും നല്ല കുത്തൊഴുക്കുമായിരുന്നു. ഈ ഭാഗത്ത് തെരുവ് വിളക്കുമില്ലായിരുന്നു. പാലത്തിലേക്ക് കയറുന്ന ഭാഗത്ത് വിടവുണ്ട്. ഇതില്‍ കാല്‍ അകപ്പെട്ട് വീണതാവാമെന്നും പോലീസ് കരുതുന്നു.

വീട്ടില്‍ ബിനു ഒന്നര മണിക്കൂറും കഴിഞ്ഞ് എത്താതിരുന്നപ്പോഴാണ് സംശയം ഉയര്‍ന്നത്. വീടിനടുത്ത് സുഹൃത്ത് കൊണ്ട് വിട്ടു എന്നറിഞ്ഞതോടെ അപകടത്തെ കുറിച്ച് ആശങ്കയായി. ആദ്യം പാലോട് പോലീസും പിന്നീട് ഫയര്‍ഫോഴ്‌സും തോട്ടിലിറങ്ങി തിരഞ്ഞു. പക്ഷേ വീഴ്ച്ചയില്‍ ഒഴുക്കിലകപ്പെട്ട ബിനു അപ്പോഴേക്കും വീടിനടുത്ത് ബൈക്കിറങ്ങിയ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്ററോളം ഒഴുകി പോയിരുന്നു. ഗണിതം ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന അധ്യാപകനായിരുന്നു ബിനു.

ഫസ്റ്റ് ബെല്ലില്‍ വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസില്‍ പഠിപ്പിക്കാന്‍ ബിനുവിന് അവസരം ലഭിച്ചത് ഈ മിടുക്ക് കൊണ്ടായിരുന്നു. 2002ല്‍ വിതുര ഗവ. യുപിഎസ്സില്‍ അധ്യാപകനായി എത്തിയത് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ഇരിക്കവെയാണ്. പാരലല്‍ കോളേജില്‍ പഠിപ്പിച്ച പരിചയം കൊണ്ടാണ് മികച്ച അധ്യാപകനെന്ന പദവി അദ്ദേഹത്തിന് ലഭിക്കുന്നതിന് കാരണമായത്. ഒരു വിദ്യാര്‍ത്ഥിനിയുടെ കുറിപ്പും ഇതിനിടയില്‍ വൈറലായിട്ടുണ്ട്. ക്ലാസ് തന്നെ അത്രയ്ക്ക് സ്വാധീനിച്ചിരുന്നുവെന്നും ഈ കുട്ടി പറഞ്ഞു.

Thiruvananthapuram
English summary
thiruvananthapuram: binuraj who teach student through online class passed away, neighbours in grieve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X