തിരുവനന്തപുരത്ത് വീടിന് നേരെ ബോംബ് ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: വീടുകൾക്ക് നേരെ ബോംബ് എറിഞ്ഞതായി റിപ്പോർട്ട്. തിരുവനന്തപുരം പെരുമാതുറ മാടൻ വിളയിലാണ് സംഭവം. ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്. ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ചിറയിൻ കീഴിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി പത്തരയോടെ കാറിൽ എത്തിയ നാലംഗ സംഘം ആണ് ബോംബാക്രമണം നടത്തിയത്.
ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേട്പാട് ഉണ്ടായി. കഠിനംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി, കേസിൽ ആരേയും പിടികൂടിയിട്ടില്ല. ഗുണാ ആക്രമണം ആണെന്നാണ് സംശയം, വ്യക്തി വിരോധം തീർക്കാനുള്ള ആക്രമണമെന്ന് ആണ് പോലീസ് സംശയിക്കുന്നത്. മൂന്ന് വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവദി ബോബുകൾ എറിഞ്ഞതായാണ് പറയുന്നത്.













Click it and Unblock the Notifications