തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആ മഴ അരുവിക്കര ഡാമിന്റെ സംഭരണ ശേഷിക്കും അപ്പുറം, വിവാദത്തിൽ വിശദീകരണവുമായി കളക്ടർ

Google Oneindia Malayalam News

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാം തുറന്നത് ജില്ലാ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെയാണ് ഡാം തുറന്ന് വിട്ടത് എന്നാണ് ആക്ഷേപം. എന്നാൽ ഡാം തുറന്നത് ചട്ടങ്ങൾ എല്ലാം പാലിച്ചാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''അരുവിക്കര ഡാം ഒരു സ്റ്റോറേജ് ഡാം അല്ല മറിച്ചു ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് വേണ്ട (regulate ) സംവിധാനത്തോടുകൂടിയ ഡാം മാത്രമാണ്. തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധ ജലം എത്തിക്കുന്നത് അരുവിക്കര ഡാമിൽ നിന്നുമാണ്. 46.6 മീറ്ററാണ് ഈ ഡാമിന്റെ ആകെ സംഭരണ ശേഷി. 46.2 മീറ്റർ വരെ വെള്ളം എപ്പോഴും ഉണ്ടാകും. എങ്കിൽ മാത്രമേ തിരുവനന്തപുരം നഗരത്തിനു അവശ്യം വേണ്ട ജലം എത്തിക്കുവാൻ കഴിയുകയുള്ളു.

RAIN

വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണി മുതൽ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിവരെ ജില്ലയിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. സാധാരണ നിലയിൽ 6 മുതൽ 11cm മഴയാണ് യെല്ലോ അലെർട് സമയത്തു പ്രതീക്ഷിക്കുന്നത്. എന്നാൽ 22.3 cm മഴയാണ് ഈ ദിവസങ്ങൾ നമുക്ക് ലഭിച്ചത്. അതായത് 2018 ലെ പ്രളയത്തിലെ മൂന്ന് ദിവസങ്ങളിൽ ലഭിച്ച മഴയുടെ പകുതി മഴ ഇന്നലെ പുലർച്ചെ പെയ്ത മഴയിൽ നിന്നുമാത്രം ലഭിച്ചു. ഇത് അരുവിക്കര ഡാമിന്റെ സംഭരണ ശേഷിക്കും അപ്പുറമാണ്.

വെള്ളിയാഴ്ച്ച പുലർച്ചെ 3.30 മണിക്കാണ് ഷട്ടറുകൾ തുറക്കുവാൻ ആരംഭിച്ചത്. പോലീസ്, റവന്യൂ മറ്റ് വകുപ്പുകൾക്കും വിവരം കൈമാറിയിരുന്നു.ഇവരുമായി കൂടിആലോചിച്ചതിനു ശേഷമാണ് ഡാം തുറന്നത്. ഇതിന് മുന്നോടിയായുള്ള മുൻകരുതൽ നടപടികളെല്ലാം സ്വീകരിച്ചിരുന്നു. ഇതിൽ ഒരു വീഴ്ച്ചയും സംഭവിച്ചിട്ടില്ല. കിള്ളിയാർ, നെയ്യാർ എന്നീ ആറുകളുടെ ക്യാച്ച്മെന്റ് ഏരിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇതായിരുന്നു ഈ ആറുകളിലേക്കു അമിത ജലം ഒഴുകിയെത്താൻ കാരണമായത്''.

ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!

സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍!സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍!

Thiruvananthapuram
English summary
Thiruvananthapuram Collector about Aruvikkara Dam opening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X