Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ എസ് ആർ ടി സി ബസ്സിൽ വെച്ച് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി; കോമഡി താരം അറസ്റ്റിൽ

പോത്തൻകോട്: കെ എസ് ആർ ടി സി ബസിൽ വെച്ച് വിദ്യാർത്ഥിനിയെ
കടന്നുപിടിച്ച് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ ടിവി - സ്റ്റേജ് കോമഡി താരം ബിനു ബി കമാലിനെ ( 40 ) വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരിൽ നിന്ന് നിലമേലേക്ക് പോകുന്ന ബസ്സിൽ വട്ടപ്പാറയ്ക്ക് സമീപം ബുധനാഴ്ച വൈകീട്ട് നാലേ മുക്കാലിന് ആയിരുന്നു സംഭവം.

കൊല്ലം കടയ്ക്കൽ സ്വദേശിനിയാണ് പരാതി നൽകിയത്. പെൺകുട്ടിയുടെ ബഹളം കേട്ടപ്പോഴായിരുന്നു ബസ് നിർത്തിയത്. ഇതോടെ ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെ എത്തിയെങ്കിലും ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് വട്ടപ്പാറ ശീമമുള മുക്കിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്ന് വട്ടപ്പാറ എസ് എച്ച് ഒ എസ് ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച കോടതിയിൽ ഹാജർ ആക്കും.

Arrest
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+