തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരുവാര്‍ഡില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍, അതും വനിതകള്‍, പൂവാര്‍ പഞ്ചായത്തില്‍ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയം വന്നതോടെ കോണ്‍ഗ്രസ് ആകെ നട്ടപ്രാന്തിലാണ്. ആരൊക്കെയാണ് പ്രശ്‌നം ഉണ്ടാക്കി വരുന്നതെന്ന് പറയാനാവാത്ത സാഹചര്യമാണ് ഉള്ളത്. ഇനി ഒരാളെ തിരഞ്ഞെടുത്താലോ വേറെ ഏതെങ്കിലും ഒരാള്‍ പ്രശ്‌നവുമായി ഇറങ്ങും. അങ്ങനൊരു കുരുക്കിലാണ് പൂവാര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസുള്ളത്. ഇവിടെ ബീച്ച് വാര്‍ഡില്‍ കോണ്‍ഗ്രസിന് രണ്ട് സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. പാര്‍ട്ടിക്കാരും വോട്ടര്‍മാരും ഒരുപോലെ അന്തം വിട്ട് നില്‍ക്കുകയാണ് ഇക്കാര്യത്തില്‍.

1

ഫ്‌ളോറന്‍സി മുത്തയ്യന്‍, വിജയമേരി എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. രണ്ട് പേരും കൈപ്പത്തി ചിഹ്നത്തില്‍ തങ്ങളാണെന്ന് മത്സരിക്കുന്നതെന്ന് അവകാശപ്പെടുന്നു. ഇതുകൊണ്ടും ഇവരുടെ പരാക്രമം തീര്‍ന്നിട്ടില്ല. രണ്ട് പേരും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ അടക്കം സ്ഥാപിച്ച് പ്രചാരണവും ആരംഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് പോര് ഏറ്റവും രൂക്ഷമായ സാഹചര്യത്തിലാണ് ഇരുവരും ഇവിടെ മത്സരിക്കുന്നത്. നേതൃത്വത്തെ പോലും ധിക്കരിച്ചുള്ള പോരാട്ടമാണിത്.

എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഈ മേഖലയില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നിലവിലെ പഞ്ചായത്ത് അംഗമാണ് ഫ്‌ളോറന്‍സി മുത്തയ്യന്‍. സ്ഥാനാര്‍ത്ഥി താന്‍ തന്നെയാണെന്ന് അവര്‍ പറയുന്നു. അതേസമയം വിജയമേരിക്കിത് ആദ്യ പോരാട്ടമാണ്. സ്ഥാനാര്‍ത്ഥിത്വത്തിനായി രണ്ട് പേരെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഫ്‌ളോന്‍സി മുത്തയ്യനെ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

അതേസമയം പാര്‍ട്ടി ആരെ നിര്‍ത്തിയാലും താന്‍ പോരാട്ടത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിജയമേരിയും പറയുന്നു. ഫ്‌ളോറന്‍സി എ ഗ്രൂപ്പിന്റെ നേതാവാണ്. എന്നാല്‍ കടലിന്റെ മക്കള്‍ തിങ്ങിനിറഞ്ഞ 9, 11 വാര്‍ഡുകളിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ രണ്ടും എ ഗ്രൂപ്പിനാണ്. ഇതാണ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുന്നതിലേക്ക് നയിച്ചത്. ഐ ഗ്രൂപ്പ് ഇത് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഒരാളെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്നാല്‍ രണ്ട് പേരും നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തന്നെ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വലിയ പ്രശ്‌നമായി മാറുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്.

Thiruvananthapuram
English summary
thiruvananthapuram: congress have two candidates in poovar panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X