തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം 'യുവത്വത്തെ' വെല്ലാന്‍ കോണ്‍ഗ്രസിന് വീണ നായര്‍? അതോ പത്മിനി തോമസോ? ആഞ്ഞുപിടിക്കാന്‍ ശ്രമം

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് സംസ്ഥാന ശ്രദ്ധ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തിയ കോര്‍പ്പറേഷനില്‍ ഭരണം ഇടതിനൊപ്പം തന്നെയാണ്. എന്നിരുന്നാലും ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് യുഡിഎഫും ഒരുങ്ങുന്നത്.

ചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളിചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളി

യുവാക്കളും സ്ത്രീകളും നിറഞ്ഞ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇപ്പോള്‍ തന്നെ സംസ്ഥാന ശ്രദ്ധ നേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒത്ത എതിരാളികളെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്. ആരൊക്കെയാണ് കോണ്‍ഗ്രസിന്റെ ആവനാഴിയില്‍ ഉള്ളത് എന്ന് പരിശോധിക്കാം...

വീണ എസ് നായര്‍

വീണ എസ് നായര്‍

രാഷ്ട്രീയക്കാരി എന്നതില്‍ ഉപരി മലയാളികള്‍ക്കെല്ലാം പരിചിതയാണ് വീണ എസ് നായര്‍. ചാനല്‍ അവതാരക എന്ന രീതിയില്‍ പേരെടുത്ത വീണയുടെ രാഷ്ട്രീയ പ്രവേശനം അവിചാരിതമായിട്ടായിരുന്നില്ല. കോണ്‍ഗ്രസ് രാഷ്ട്രീയവുമായി അത്രയും ചേര്‍ന്നുനില്‍ക്കുന്നതാണ് വീണയുടെ കുടുംബം. കെപിസിസി ജനറല്‍ സെക്രട്ടറിയും ഉദുമ മുന്‍ എംഎല്‍എയും ആയിരുന്ന കെപി കുഞ്ഞിക്കണ്ണന്റെ മരുമകള്‍ കൂടിയാണ് വീണ.

മേയര്‍ സ്ഥാനാര്‍ത്ഥി?

മേയര്‍ സ്ഥാനാര്‍ത്ഥി?

ഇത്തവണ യുഡിഎഫ് അവരുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി വീണ എസ് നായരെ രംഗത്തിറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ യുവാക്കളും സ്ത്രീകളും എതിരാളികള്‍ക്ക് ഇപ്പോള്‍ തന്നെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോരാട്ടം നയിക്കാന്‍ വീണയെ തന്നെ രംഗത്തിറക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

കഴിഞ്ഞ തവണ തോറ്റു

കഴിഞ്ഞ തവണ തോറ്റു

മരുതംകുഴി സ്വദേശിനിയായ വീണ നായര്‍ കഴിഞ്ഞ തവണ ശാസ്തമംഗലം വാര്‍ഡില്‍ കന്നിയങ്കത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി ബിന്ദു ശ്രീകുമാറിന് മുന്നില്‍ തോല്‍ക്കാനായിരുന്നു വിധി. ആ തിരഞ്ഞെടുപ്പിന് ശേഷം ആണ് വീണ നായര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായതും.

ഇത്തവണ പൊടിപാറും

ഇത്തവണ പൊടിപാറും

മഹിള കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് ഇപ്പോള്‍ വീണ എസ് നായര്‍. ശാസ്തമംഗലം വാര്‍ഡില്‍ തന്നെ ആകുമോ ഇത്തവണയും വീണ മത്സരിക്കുക എന്നതില്‍ തീര്‍പ്പായിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ബിന്ദു ശ്രീകുമാര്‍ തന്നെയാണ് ഇത്തവണയും ശാസ്തമംഗലത്ത് ബിജെപി സ്ഥാനാര്‍ത്ഥി..

പത്മിനി തോമസ് വരുമോ?

പത്മിനി തോമസ് വരുമോ?

മുന്‍ കായിക താരം പത്മിനി തോമസിനേയും ഇത്തവണ മേയര്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അര്‍ജുന അവാര്‍ഡ് ജേതാവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റും ആയ പത്മിനി തോമസ് തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്. എന്തായാലും സ്ഥാനാര്‍ത്ഥി പട്ടിക യുഡിഎഫ് ഉടന്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ട്.

 സിപിഎമ്മിന്റെ നീക്കം

സിപിഎമ്മിന്റെ നീക്കം

ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം. 100 വാര്‍ഡുകളുള്ള തിരുവനന്തപുരത്ത് 70 ഇടത്താണ് സിപിഎം മത്സരിക്കുന്നത്. ഇതില്‍ 66 ശതമാനം വനിത സ്ഥാനാര്‍ത്ഥികളാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 33 ശതമാനം യുവാക്കളാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്. അതില്‍ പ്രൊഫഷണല്‍ ബിരുദധാരികളും ബിരുദ-ബിരുദാനന്തര ബിരുദ ധാരികളും ഏറെയുണ്ട്.

പ്രചാരണം തുടങ്ങി

പ്രചാരണം തുടങ്ങി

സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ കഴിഞ്ഞിരുന്നതിനാല്‍ മിക്ക വാര്‍ഡുകളിലും സിപിഎമ്മിന്റെ പ്രചാരണ പരിപാടികളും തുടങ്ങിയിട്ടുണ്ട്. ഇത് ഇത്തവണ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കും എന്നാണ് സിപിഎം പ്രതീക്ഷ. സിപിഎമ്മിന്റെ സ്റ്റാര്‍ കൗണ്‍സിലര്‍ ആയിരുന്ന ഐപി ബിനു ഇത്തവണ മത്സര രംഗത്തില്ല എന്നതും ശ്രദ്ധേയമാണ്.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala
ബിജെപി പ്രതിസന്ധിയില്‍

ബിജെപി പ്രതിസന്ധിയില്‍

കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ച ബിജെപി ഇത്തവണ വലിയ പ്രതിസന്ധിയില്‍ ആണ്. പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയത തന്നെയാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനിടെ നഗരസഭയിലെ പല നേതാക്കളും പാര്‍ട്ടി വിട്ടതും ബിജെപിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിട്ടുണ്ട്.

Thiruvananthapuram
English summary
Thiruvananthapuram Corporation: Congress may field Adv Veena S Nair or Padmini Thomas as Mayor candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X