തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടത് മുന്നേറ്റം; 15 സീറ്റില്‍ ലീഡ്, ഏറെ പിന്നിലായി ബിജെപിയും യുഡിഎഫും

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യം തന്നെ ഉറ്റ് നോക്കുന്ന ഏറ്റവും ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കുന്നത്. എന്ത് വില കൊടുത്തും അധികാരം പിടിക്കുമെന്ന് ഉറപ്പിച്ച് ബിജെപി പോരിനിറങ്ങിയപ്പോള്‍ പതിറ്റാണ്ടുകളായുള്ള ഭരണം വിട്ടുകൊടുക്കില്ലെന്നുറപ്പിച്ചാണ് ഇടതുമുന്നണി രംഗത്തിറങ്ങിയത്. യുഡിഎഫ് ആവട്ടെ കഴിഞ്ഞ തവണത്തെ തിരിച്ചടിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. കോര്‍പ്പറേഷന്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ അധ്യക്ഷന്‍ വിവി രാജേഷിനെ അടക്കം ബിജെപി രംഗത്ത് ഇറക്കിയിരുന്നു. എന്നാല്‍ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം നടത്തുനാണ് തിരുവനന്തപുരത്ത് കാണാന്‍ കഴിയുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാക്കാന‍് സാധിച്ചു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ 15 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. ഭരണം പിടിക്കാനായി തുനിഞ്ഞിറങ്ങിയ ബിജെപിക്കാവട്ടെ 3 വാര്‍ഡുകളിലാണ് പോസ്റ്റല്‍ വോട്ടുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. 3 യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ ആകെയുള്ള 100 വാര്‍ഡുകളില്‍ 43 സീറ്റുകള്‍ നേടിയായിരുന്നു ഇടതുമുന്നണി അധികാരം പിടിച്ചത്. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ഇടതുമുന്നണിക്ക് അധികാരം ലഭിക്കുകയായിരുന്നു. 35 വാര്‍ഡുകളുമായി ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 21 സീറ്റുകളുമായി യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

വോട്ടെണ്ണല്‍

വോട്ടെണ്ണല്‍

അതേസമയം, 16 കേന്ദ്രങ്ങളിലായാണു ജില്ലയിലെ വോട്ടെണ്ണല്‍ നടക്കുന്നത്.
പാറശാല ബ്ലോക്കിലെ വോട്ടെണ്ണല്‍ നടക്കുന്നത് പാറശാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. പെരുങ്കടവിള ബ്ലോക്കിന്റേത് മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അതിയന്നൂര്‍ ബ്ലോക്കിന്റേത് നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലും പോത്തന്‍കോട് ബ്ലോക്കിന്റേത് കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കുന്നു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; തലസ്ഥാനത്ത് വിജയത്തിനിടയിലും എൽഡിഎഫിന് തിരിച്ചടി;മേയർ സ്ഥാനാർഥികൾക്കും സിറ്റിംഗ് മേയർക്കും തോൽവി
മാറനല്ലൂര്‍

മാറനല്ലൂര്‍

മാറനല്ലൂര്‍ ഡി.വി.എം.എന്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നേമം ബ്ലോക്കിന്റെ വോട്ടെണ്ണല്‍. വെള്ളനാട് ബ്ലോക്കിലെ വോട്ടെണ്ണല്‍ വെള്ളനാട് ജി. കാര്‍ത്തികേയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വര്‍ക്കല ബ്ലോക്കിലേത് വര്‍ക്കല ശിവഗിരി എസ്.എന്‍. കോളജിലും ചിറയിന്‍കീഴ് ബ്ലോക്കിന്റേത് ആറ്റിങ്ങല്‍ ഗവണ്‍മെന്റ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കുന്നു.

Thiruvananthapuram
English summary
kerala Local Body Election results 2020; LDF ahead in Thiruvananthapuram Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X