തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം, എൽഡിഎഫ് മുന്നിൽ, തൊട്ട് പിറകെ എൻഡിഎ
തിരുവനന്തപുരം: രാജ്യം മുഴുവന്‍ ഉറ്റ് നോക്കുന്ന സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ് ഇവിടെ കടുത്ത പോരാട്ടം നടക്കുന്നത്. അതേസമയം യുഡിഎഫ് ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍. നിലവില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ആദ്യഘട്ടത്തിലെ വന്‍ ലീഡ് എല്‍ഡിഎഫിന് കുറയുകയാണ്.
Recommended Video

Breaking; തിരുവനന്തപുരത്ത് എൽഡിഎഫ് ലീഡ് വര്‍ധിപ്പിക്കുന്നു
എല്‍ഡിഎഫ് 19 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എന്‍ഡിഎ തൊട്ട് പിന്നാലെയുണ്ട്. 18 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. യുഡിഎഫ് 5 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് മുന്‍ മേയര്‍ വികെ പ്രശാന്ത് മത്സരിച്ച് ജയിച്ച സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരയാണ് ലീഡ് ചെയ്യുന്നത്.













Click it and Unblock the Notifications