തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാദ കരാറിൽ തലയൂരി നഗരസഭ; സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച നടപടി റദ്ദാക്കി

Google Oneindia Malayalam News

തിരുവനന്തപുരം: നഗത്തിൽ സ്വകാര്യ ഹോട്ടലിന് വാഹന പാർക്കിങ് അനുവദിച്ച തീരുമാനം കോർപറേഷൻ റദ്ദാക്കി. കരാറിൽ വ്യവസ്ഥകൾ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് കോർപറേഷൻ സെക്രട്ടറിയുടെ നടപടി. പൊതുമരാമത്ത് വകുപ്പും കരാർ നിയമ വിരുദ്ധമാണെന്ന് റിപ്പോർട്ട് നൽകി.

ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം അറിയിച്ചേക്കും. പ്രതിമാസം 5000 രൂപയ്ക്ക് പൊതുമരാമത്ത് റോഡിന്റെ ഹോട്ടലിനു വാടകയ്ക്ക് നൽകിയതാണ് വിവാദമായത്. 00 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറുണ്ടാക്കി ഹോട്ടലുടമയും കോർപറേഷൻ സെക്രട്ടറിയും ഒപ്പുവയ്ക്കുകയായിരുന്നു.

Thiruvananthapuram corporation

ജൂൺ 13ന് മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരമാനപ്രകാരമായിരുന്നു നടപടി. 10 രൂപ ഈടാക്കി പൊതുജനങ്ങൾക്ക് പാർക്കിങ്ങിനായി അനുവദിച്ചിരുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തിക്ക് കരാർ അടിസ്ഥാനത്തിൽ നൽകിയത്. എംജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ആരംഭിച്ച ഹോട്ടലിനായിരുന്നു കോർപറേഷൻ സ്ലം അനുവദിച്ചത്.

'ബബിയയ്ക്ക് സ്മാരകം നിര്‍മിക്കും, എനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട്..'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍'ബബിയയ്ക്ക് സ്മാരകം നിര്‍മിക്കും, എനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട്..'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

സംഭവം നിയവവിരുദ്ധാണെന്ന് ചൂണ്ടിക്കാട്ടി ആരോപണം ഉയർന്നതോടെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോർപറേഷനോടു വിശദീകരണം തേടിയിരുന്നു. റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. റോഡ് അനുമതിയില്ലാതെയാണോ ഹോട്ടലിനെ നഗരരസഭ നൽകിയെതെന്ന് പരിശോധിക്കാനായിരുന്നു നിർദേശം.

അതേസമയം വിഷയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു നഗരസഭയുടെ വാദം.ഇതു സംബന്ധിച്ച വിശദീകരണ കുറിപ്പും നഗരസഭ ഇറക്കിയിരുന്നു. 'നഗരസഭ നഗര പരിധിയിൽ പോലീസിന്റെ സഹായത്തോടെ പാർക്കിംഗ് ഫീസ് പിരിക്കാൻ 225 വാർഡൻമ്മാരെ പാർക്കിംഗ് ഫീസ് പിരിക്കാൻ നിയോഗിച്ചിട്ടുണ്ട്. തുക ഇവരുടെ സൊസൈറ്റിയിൽ അടയ്ക്കുകയാണ് ചെയ്യുന്നത്. നഗരസഭ അല്ല പണം പിരിക്കുന്നത് അപേക്ഷ ലഭിക്കുന്ന ഇടങ്ങളിൽ മാസ വാടകയ്ക്ക് നൽകും. ത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ 2017-മുതൽ പാർക്കിങ്ങ് ഏരിയ വാടകയ്ക്ക് നൽകുന്നുണ്ട്.

ആ സ്ഥലങ്ങളിൽ വാർഡന്മാർ തുക പിരിക്കില്ല. അപേക്ഷകൻ മാസം തോറും സൊസൈറ്റിയിൽ നേരിട്ട് പണം അടയ്ക്കും. വാടകക്ക് എടുക്കുന്നയാൾക്ക് പാർക്കിങ്ങിനായി എത്തുന്ന ആരെയും തടയാൻ അധികാരമില്ല' ഇങ്ങനെയായിരിന്നു നഗരസഭയുടെ വിശദീകരണ കുറിപ്പ്. അപേക്ഷ ട്രാഫിക് ഉപദേശക സമിതി പരിശോധിച്ചാണ് അനുമതി നൽകിയത്.
എഴുതി തയ്യാറാക്കിയ കരാറിൽ പാർക്കിങ്ങിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും വ്യക്തമാക്കിയിരുന്നെന്നും ലംഘിച്ചാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചിരുന്നു.

തലയില്‍ തീ വീഴാതിരിക്കട്ടെ തമ്പുരാനേ... പിണറായി വിദേശത്ത് പോയത് റൗഡിക്കൊപ്പം- പിസി ജോര്‍ജ്തലയില്‍ തീ വീഴാതിരിക്കട്ടെ തമ്പുരാനേ... പിണറായി വിദേശത്ത് പോയത് റൗഡിക്കൊപ്പം- പിസി ജോര്‍ജ്

Thiruvananthapuram
English summary
Thiruvananthapuram corporation secretary cancelled the controversial agreement between private hotel and corporation which allowed to the parking on the road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X