ന്യൂസ് ലെറ്ററുമായി തിരുവനന്തപുരം കോര്‍പറേഷന്‍; എഡിറ്ററായി മേയര്‍... എന്താണ് എന്റെ നഗരം
എന്താണ് ന്യൂസ് ലെറ്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ വിശദീകരിച്ചു

തിരുവനന്തപുരം: പുതിയ ന്യൂസ് ലെറ്ററുമായി തിരുവനന്തപുരം കോര്‍പറേഷന്‍. എന്റെ നഗരം എന്ന പേരിലാണ് ഓരോ മാസവും ന്യൂസ് ലെറ്റര്‍ പുറത്തിറക്കുക എന്ന് കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. കോര്‍പറേഷന്‍ നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ അറിയിക്കുകയാണ് ഉദ്ദേശം. ഓരോ മാസവും നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് ന്യൂസ് ലെറ്ററില്‍ വിശദമായ വിവരങ്ങളുണ്ടാകും.
എഡിറ്റര്‍ മേയര്‍ ആര്യ രാജേന്ദ്രനാണ്. സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ഡെപ്യൂട്ടി മേയര്‍ പികെ രാജു എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍. ആദ്യ ലക്കം പുറത്തിറങ്ങി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് പ്രകാശനം ചെയ്തത്. എന്റെ നഗരം ന്യൂസ് ലെറ്റര്‍ സംബന്ധിച്ച് മേയറുടെ പ്രതികരണം ഇങ്ങനെയാണ്. മേയറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
വികസന വിശേഷങ്ങള്‍ ഇനി ഞങ്ങള്‍ ജനങ്ങളുമായി പങ്കു വയ്ക്കുന്നത് 'എന്റെ നഗരം 'ന്യൂസ് ലെറ്ററിലൂടെയായിരിക്കും.
എന്താണ് ഈ ന്യൂസ് ലെറ്റര്‍ എന്നല്ലെ .....
പറയാം ........
തിരുവനന്തപുരം നഗരസഭ ഭരണ സമിതി രണ്ട് വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് എന്റെ നഗരം എന്ന പേരില്‍ ന്യൂസ് ലെറ്റര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഓരോ മാസവും ഓരോ വാര്‍ഡുകളിലും നഗരസഭ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുക എന്നതാണ് എന്റെ നഗരം ന്യൂസ് ലെറ്റര്‍ മാസികയിലൂടെ ഉദ്ദേശിക്കുന്നത്.ഓരോ ക്ഷേമ പ്രവര്‍ത്തനത്തിന്റെ വിശേഷങ്ങളും ഒരു പത്രത്തിന്റെ മാതൃകയില്‍ ഈ മാസികയിലൂടെ ജനങ്ങളില്‍ എത്തിക്കും.
ഇതോടെ നഗരസഭയുടെ വികസന വിശേഷങ്ങള്‍ ജനങ്ങള്‍ക്ക് അതത് മാസങ്ങളില്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കും.എന്റെ നഗരം ന്യൂസ് ലെറ്ററിന്റെ ചീഫ് എഡിറ്റര്‍ മേയറായിരിക്കും, സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു എന്നിവരടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് ന്യൂസ് ലെറ്റര്‍ നിയന്ത്രിക്കും.
ബുള്ളറ്റിന്റെ ആദ്യ ലക്കം ഇന്ന് നായനാര്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.ആദ്യ ലക്കത്തില്‍ ഹരിതകര്‍മ സേനയെ കുറിച്ചുളള പ്രത്യേക ഫീച്ചര്‍ ഉള്‍പ്പടെ നിരവധി വികസന വാര്‍ത്തകളാണ് ഉള്ളത്. മാസികയുടെ രണ്ടാം പതിപ്പ് ഫെബ്രുവരി അവസാനം പുറത്തിറങ്ങും.












Click it and Unblock the Notifications