Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് തെങ്ങില്‍ ആശങ്ക: 476 പേരെ പരിശോധിച്ചതിൽ 125 പേർക്ക് കൊവിഡ്, പഞ്ചായത്ത് പ്രസിഡന്റിനും രോഗം

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. തിരുവനന്തപുരം അഞ്ച് തെങ്ങില്‍ 476 പേരില്‍ നടത്തിയ പരിശോധനയില്‍ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ജില്ലയില്‍ സമൂഹവ്യാപന ഭീഷണി വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. അഞ്ച് തെങ്ങ് ജംഗ്ഷന്‍, പൂന്തുറ, മാമ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 125 പേര്‍ക്ക് പോസിറ്റീവായത്.

covid

Recommended Video

cmsvideo
    Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

    രോഗം പോസിറ്റീവായവരില്‍ അഞ്ച് തെങ്ങ് പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അഞ്ച് തെങ്ങില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ദിവസേന സമ്പര്‍ക്കിലൂടെയുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അഞ്ച് തെങ്ങ് മേഖലയില്‍ വലിയ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

    അതേസമയം, പ്രദേശത്ത് നേരത്തെ നടത്തിയ പരിശോധനയില്‍ 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ അമ്പത് പേരെ പരിശോധിക്കുമ്പോള്‍ 15 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇവിടെ മൂന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ 289 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+