തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ ദമ്പതികള്‍ സ്റ്റാറാണ്, മത്സരിക്കുന്നത് രണ്ടിടത്തേക്ക്, ഭാര്യ ഗ്രാമത്തിലും ഭര്‍ത്താവ് ബ്ലോക്കിലും!!

Google Oneindia Malayalam News

കാട്ടാക്കട: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇക്കാലത്ത് വലിയ കാര്യമല്ല. എന്നാല്‍ ഒരു വീട്ടില്‍ നിന്ന് രണ്ട് പേര്‍ മത്സരിച്ചാലോ, അതും ഭാര്യയും ഭര്‍ത്താവും. സംഗതി ക്ലാസാവും അല്ലേ. അത്തരമൊരു വ്യത്യസ്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഈ ദമ്പതിമാര്‍. ഗ്രാമ പഞ്ചായത്തിലെ ഭര്‍ത്താവിന്റെ തട്ടകം നിലനിര്‍ത്താനാണ് ഭാര്യയായ എംആര്‍ ദീപിക ഇറങ്ങുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയായിട്ടാണ് അവര്‍ മത്സരിക്കുന്നത്. ഭര്‍ത്താവിന്റെ പ്രവര്‍ത്തന മികവും തനിക്കും ഗുണകരമായി മാറും എന്ന ഉറച്ച വിശ്വാസത്തിലാണ് ദീപിക.

1

കുറ്റിച്ചല്‍ പഞ്ചായത്തിലെ ചോനംപാറ വാര്‍ഡിലാണ് ദീപിക സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കുറ്റിച്ചല്‍ പഞ്ചായത്തില്‍ തന്നെ ഭര്‍ത്താവും ഇത്തവണ മത്സരിക്കുന്നുണ്ട്. വി രമേശാണ് ദീപികയുടെ ഭര്‍ത്താവ്. രമേശ് കുറ്റിച്ചല്‍ പഞ്ചായത്തിലെ പേഴുംമൂട് ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. എന്നാല്‍ രമേശ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. രണ്ട് പേരും തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ്.

കാലാവധി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ ചോനംപാറ വാര്‍ഡ് പ്രതിനിധിയായിരുന്നു രമേശ്. ഇത്തവണ രമേശിന്റെ ഭാര്യ ദീപികയാണ് ഇവിടെ ജനകീയ വോട്ടുകള്‍ക്കായി വരുന്നത് എന്നതാണ് വലിയ പ്രത്യേകത. ഇക്കുറി ചോനംപാറ വനിതാ സംവരണ സീറ്റാണ്. അതുകൊണ്ട് എസ്ടി പ്രമോട്ടര്‍ കൂടിയായ ദീപികയെ കളത്തില്‍ ഇറക്കുകയായിരുന്നു സിപിഎം. ഈ നീക്കം ഫലിക്കുമെന്ന് തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്. രമേശിന് മണ്ഡലത്തില്‍ വലിയ സ്വീകാര്യതയുമുണ്ട്.

അതേസമയം കുറ്റിച്ചല്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനിലാണ് രമേശ് മത്സരിക്കുന്നത്. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം കഴിഞ്ഞ ദിവസമാണ് ഇടത് മുന്നണി പ്രഖ്യാപിച്ചത്. ജില്ലയില്‍ ദമ്പതികള്‍ മത്സര രംഗത്തുള്ളതും ഇവിടെയാണ്. ഓടി നടന്ന് പ്രചാരണം നടത്താനാണ് ഇവരുടെ നീക്കം. ഇരുവരും ഇത്തവണ വിജയിക്കുമെന്ന് തന്നെയാണ് പ്രാദേശിക നേതൃത്വം കരുതുന്നത്. രമേശിന്റെ സഹായവും ഈ മണ്ഡലത്തില്‍ ഭാര്യക്കുണ്ടാവും.

Thiruvananthapuram
English summary
thiruvananthapuram: cpm give ticket to couple comrades, wife contesting in husband's constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X