സ്വര്‍ണക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചു; എംപിയുടെ മകന്റെ വസ്ത്രം അഴിപ്പിച്ച് പരിശോധന; പരാതി
തിരുവനന്തപുരം: കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്, രാജ്യസഭാ എംപി അബ്ദുൽ വഹാബ് എംപിയുടെ മകനെ വസ്ത്രമഴിച്ച് പരിശോധിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് സംഭവം. അബ്ദുൽ വഹാബ് എംപി കസ്റ്റംസ് കമീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി.
വഹാബിന്റെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതായി കസ്റ്റംസ് വിശദീകരിച്ചു. യാത്രക്കാരുടെ പട്ടിക വന്നപ്പോൾ എംപിയുടെ മകന്റെ പേരിനൊപ്പം ലുക്ക് ഔട്ട് ഉണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു. എക്സറേ പരിശോധനക്ക് ശേഷം വിട്ടയച്ചുവെന്നും കസ്റ്റംസ് പറഞ്ഞു.

എംപിയുടെ മകനൻ ആണ് എന്ന് സ്ഥിരീകരിച്ചിട്ടും, മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധനയും നടത്തി എന്നാണ് ആരോപണം. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് എംപിയുടെ മകനെ വിട്ടയച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിനു പരാതി നൽകിയതായാണ് റിപ്പോർട്ടുകൾ.

എംപിയുടെ മകനാണെന്ന് പറഞ്ഞെങ്കിലും അധികൃതർ വിശ്വസിച്ചില്ലെന്നും ഇദ്ദേഹം ആരോപിച്ചു. കസ്റ്റംസ് പരിശോധന ബന്ധുക്കളെ അറിയിച്ചതോടെ അവർ കസ്റ്റംസുമായി ബന്ധപ്പെട്ടെങ്കിലും ദേഹപരിശോധന നടത്തി. തുടർന്ന് ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്സറേ പരിശോധനയ്ക്കായി എംപിയുടെ മകനെ ആശുപത്രിയിലേക്കു മാറ്റി. എക്സ്റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിച്ചില്ലെന്നുമാണ് ആരോപണം.

വിമാനത്താവളത്തിൽ നിന്ന് ഇത്തരത്തിൽ അപമാനിക്കപ്പെട്ട അനുഭവം നേരത്തെയും പലരും പങ്കുവെച്ചിരുന്നു. കഴിഞ്ഞദിവസം ഗായകൻ സലിം കോടത്തൂർ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരുന്നു. മലപ്പുറം ജില്ലക്കാരനായതും സലിം എന്ന പേരിന്റെ ഉടമയായതിന്റെ പേരില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനയാണ് വിമാനത്താവളത്തില്‍ തനിക്കുണ്ടായതെന്നും തന്റെ അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചെന്നും സലിം പറഞ്ഞു. പാസ്‌പോര്‍ട്ട് നോക്കിയ ശേഷം ബാഗ് പരിശോധിക്കണമെന്ന് പറഞ്ഞ് ബാഗ് തുറന്നു. ഇതിന് പിന്നാലെ നിങ്ങളെ വിശദമായി പരിശോധിക്കണമെന്നും അറിയിച്ചു.

മലപ്പുറത്തുകാരനായിട്ട് എന്തിനാണ് കൊച്ചിയില്‍ വന്നതെന്നാണ് അവര്‍ ചോദിച്ചതെന്നും അടിവസ്ത്രം പോലും ഊരി പരിശോധിച്ചു. മലപ്പുറം ജില്ലക്കാര്‍ ആരെങ്കിലും തെറ്റുചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ എന്നും അദ്ദഹേം ചോദിച്ചു. സാധാരണ പൗരന്റെ പരിഗണന ലഭിക്കാന്‍ പേരും ജില്ലയും മാറ്റണോ ?. ജില്ല മാറാനോ പേര് മാറ്റാനോ തനിയ്ക്ക് പറ്റില്ല. ജോലിയുടെ കാര്യം പറഞ്ഞും ചെയ്ത വര്‍ക്കുകള്‍ കാണിച്ചും തന്നെ മാനസികമായി പീഡിപ്പിച്ചു. പോവുമ്പോള്‍ ഇത്തരം ചോദ്യങ്ങളുണ്ടാവാറുണ്ട്. എന്നാല്‍, തിരികെ വരുമ്പോള്‍ ഇത് അധികമാണെന്ന് സലിം പറഞ്ഞു.

രണ്ട് മൂന്ന് തവണ തനിക്ക് ഈ അനുഭവമായി. ഇന്നലെ അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധിച്ചു. മണിക്കൂറുകളോളം കള്ളനെ പോലെ മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കേണ്ടിവരിക. ഇത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാവൂ എന്നും ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ ഡ്യൂട്ടി ചെയ്യുകയാണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണമെന്നും സലിം വ്യക്തമാക്കി. 'മലപ്പുറം ജില്ലയും സലിം എന്നപേരും ..എയര്‍പോര്‍ട്ടിലുള്ള ചിലര്‍ക്ക് പിടിക്കുന്നില്ല. പാസ്‌പോര്‍ട്ടിലെ പേരുനോക്കി പ്രത്യേക സ്‌കാനിങ്. അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലെ തൃപ്തി വരുന്നുള്ളൂ ..ഞാന്‍ ജില്ല മാറ്റണോ പേരുമാറ്റണോ എന്ന സംശയത്തിലാണ്' സലിം കോടത്തൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications