'വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടി'; എബിവിപി പ്രവർത്തകർ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം ധനുവെച്ചപുരം കോളേജിൽ വിദ്യാർത്ഥിക്ക് നേരെ എ ബി വി പി പ്രവർത്തകരുടെ ക്രൂരം മർദ്ദനം എന്ന് പരാതി. വിദ്യാർത്ഥിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടി എന്നാണ് പരാതി സംഭവത്തെ തുടർന്ന് കോളേജിലെ ഒന്നാം വർഷ
ബി ആർ നീരജ് ആശുപത്രിയിൽ ചികിത്സ തേടി. എ ബി വി പിയുടെ പരിപാടിയിൽ പങ്കെടുക്കാത്തത് ആണ് വിദ്യാർത്ഥിക്ക് നേരെ നടന്ന മർദ്ദനത്തിന് കാരണം എന്നാണ് കരുതുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കോളജിന് ഉള്ളിൽ വെച്ച് എ ബി വി പി പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. മർദിക്കുന്നതിനിടെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തു എന്നും പരാതിയിൽ വ്യക്തമാക്കുന്നു .

സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടൽ സ്ത്രീപീഡന കേസിൽ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നുമാണ് ആരോപണം. കാലിനും കഴുത്തിനും ഉൾപ്പെടെ പരിക്കേറ്റ നീരജ് വീട്ടിൽ കിടപ്പിലാണ്. സംഭവത്തെ തുടർന്ന് പാറശാല പോലീസിൽ വിദ്യർത്ഥിയുടെ കുടുംബം പരാതി നൽകി.












Click it and Unblock the Notifications