തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചുഴലിക്കാറ്റ്: ദുരന്ത നിവാരണത്തിനു തിരുവനന്തപുരം ജില്ല സജ്ജം; മുന്നൊരുക്കങ്ങള്‍ തുടങ്ങി

Google Oneindia Malayalam News

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അടിയന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലയിലെ എല്ലാ ദുരന്ത നിവാരണ വിഭാഗങ്ങളും പൂര്‍ണ പ്രവര്‍ത്തന സജ്ജമായി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര, നാവിക, വ്യോമ സേനകളുടേയും ദേശീയ ദുരന്ത നിവാരണ സേനയുടേയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.

1

ജില്ലയില്‍ ഡിസംബര്‍ മൂന്നിന് അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടിനും നാലിനും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ ഒഴിപ്പിക്കാന്‍ റവന്യൂ - തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഒരുക്കം തുടങ്ങി. ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കേണ്ട സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിശദമായ പട്ടിക തയാറാക്കി.

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ട് ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് അപ്പപ്പോള്‍ നിരീക്ഷണ വിധേയമാക്കാന്‍ കളക്ടര്‍ ഹൈഡ്രോളജി വകുപ്പിന് നിര്‍ദേശം നല്‍കി. നിലവില്‍ രാവിലെ എട്ടിനും ഉച്ചയ്ക്കു 12നും വൈകിട്ട് നാലിനുമാണ് നദികളിലെ ജലനിരപ്പ് പരിശോധിക്കുന്നത്. നെയ്യാര്‍, കിള്ളിയാര്‍, കരമനയാര്‍ എന്നിവിടങ്ങളിലെ ജലനിരപ്പാകും പരിശോധിക്കുക.

അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍നിന്നു പരമാവധി ജലം തുറന്നുവിടാന്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദേശം നല്‍കി. ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയാകണം ഡാമുകള്‍ തുറക്കേണ്ടത്. രാത്രി ഡാം തുറക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളില്‍ നിലവില്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. നാളെ (ഡിസംബര്‍ 02) രാവിലെ എട്ടിന് പത്തു സെന്റിമീറ്റര്‍ കൂടി ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം തുറന്നുവിടും. നിലവില്‍ 84.05 മീറ്ററാണ് ഡാമിന്റെ ജലനിരപ്പ്. 84.75 മീറ്ററാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍. അരുവിക്കര ഡാമിന്റെ ആറു ഷട്ടറുകളില്‍ ഒരെണ്ണം നിലവില്‍ 20 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. നിലവില്‍ 46.41 മീറ്ററാണ് അരുവിക്കരയിലെ ജലനിരപ്പ്. 46.6 മീറ്ററാണു പരമാവധി ജലനിരപ്പ്. പേപ്പാറ ഡാമില്‍ നിലവില്‍ 106.6 മീറ്ററാണു ജലനിരപ്പ്. 107.5 മീറ്ററാണു പരമാവധി ജലനിരപ്പ്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയുടെ തീരപ്രദേശങ്ങളില്‍നിന്ന് കടലില്‍ പോകുന്നതിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നും കളക്ടര്‍ പറഞ്ഞു.

Thiruvananthapuram
English summary
thiruvananthapuram: district collector give instruction for taking precautions against cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X