Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ തലസ്ഥാനത്ത്; പോസ്റ്റിട്ട് വൈറലാക്കി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം : തലസ്ഥാനത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒരു വൈറൽ വാർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കിട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരം നഗരസഭയുടെ കീഴിലാണെന്ന് മേയർ വ്യക്തമാക്കി.

20 ജനകീയ ഹോട്ടലുകൾ തിരുവനന്തപുരം നഗരസഭാ പരിധിയിൽ മാത്രം കാര്യക്ഷമമായി പ്രവർത്തിച്ച വരികയാണെന്ന് മേയർ തന്റെ ഫേസ്ബുക്കിൽ എഴുതി .

tv

എസ് എം വി സ്കൂളിന്റെ എതിർവശത്ത് തിരുവനന്തപുരം നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിലെ ജനകീയ ഹോട്ടൽ നവീകരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തിയതിന്റെ ഒരു ചിത്രവും പങ്കുവച്ചു കൊണ്ടാണ് ആര്യ രാജേന്ദ്രൻ തന്റെ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

കേരളത്തിൽ കുറഞ്ഞ നിരക്കിൽ ഏതൊരു സാധാരണക്കാരനും ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ജനകീയ ഹോട്ടലുകൾ സംസ്ഥാനത്ത് പ്രവർത്തന സജ്ജമായത്. കോവിഡ് മഹാമാരി കേരളത്തെ പിടിമുറുക്കിയ സമയങ്ങളിൽ ജനകീയ ഹോട്ടലിന്റെ പിന്തുണ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റുകളിലും വാർത്തകളിലും നിറഞ്ഞു നിന്നിരുന്നു കേരളത്തിൽ കിട്ടിയിരുന്ന 20 രൂപയ്ക്കുളള ഊണ്. രുചിക്ക് ഇണങ്ങുന്ന കറികൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ജനകീയ ഹോട്ടലുകളിൽ നിന്നും കഴിക്കുന്ന ഭക്ഷണങ്ങളിൽ ഉണ്ടാകാറുണ്ട് .

ഏറെ ശ്രദ്ധ നേടിയ വിവിധ ജനകീയ ഹോട്ടലുകളും ഈ സമയത്ത് ഉണ്ടായിരുന്നു. കൊവിഡ് കാലത്തും സൗജന്യമായി ഭക്ഷണം നൽകുന്നതിനും ഇത്തരത്തിലുള്ള ജനകീയ ഹോട്ടലുകൾ മുന്നിലുണ്ടായി.
ഇതിന് പിന്നാലെയാണ് തിരുവനന്തപുരം നഗരസഭ മേയർ ജനകീയ ഹോട്ടലിനെ പിന്തുണച്ച് ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടത്.

വൈറലായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ .......

' തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ എസ് എം വി സ്കൂളിന്റെ എതിർവശത്ത് നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിൽ നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ ഭക്ഷണ ലഭ്യത ഉറപ്പാക്കുന്നതിലേക്കായി ആരംഭിച്ചിട്ടുള്ള ജനകീയ ഹോട്ടല്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരം നഗരസഭയിലാണ്.

നഗരസഭാ പരിധിയില്‍ നിലവില്‍ 20 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചു വരികയാണ് . ലോക്ഡൗണ്‍ കാലയളവില്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വളരെയധികം പ്രയോജനകരമായിരുന്നു നഗരത്തിലെ ഈ ഹോട്ടലുകളുടെ പ്രവര്‍ത്തനം '

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+