തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥാനാര്‍ത്ഥിയാണ് പക്ഷേ ഡോക്ടറുമാണ്, നാട്ടുകാരുടെ ജനപ്രിയ ഡോക്ടറുടെ അങ്കം എല്‍ഡിഎഫിന് വേണ്ടി

Google Oneindia Malayalam News

ബാലരാമപുരം: നാട്ടുകാരുടെ മുഴുവന്‍ ജനപ്രിയ ഡോക്ടറാണ് ഡോ എംഎ സാദത്ത്. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം വോട്ടര്‍മാര്‍ക്ക് ഇത്തവണ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ്. അദ്ദേഹമാണ് നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ജനപ്രിയ ഡോക്ടറല്ലാതെ ഇവിടെ ആര് ജയിക്കാനെന്ന് നാട്ടുകാരും പറയുന്നു. തന്റെ ജീവിതത്തില്‍ രണ്ട് തരത്തിലുള്ള ജനസേവനം ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് സാദത്ത്. താന്‍ ജയിച്ചാലും പ്രൊഫഷന്‍ വിട്ടുകളിയില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

1

നെയ്യാറ്റിന്‍കര നഗരസഭയിലെ വഴിമുക്ക് വാര്‍ഡിലാണ് സാദത്ത് മത്സരിക്കുന്നു. ഹോമിയോ ഡോക്ടറായ സാദത്ത് നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്. എന്നാല്‍ രാഷ്ട്രീയത്തെ തന്റെ പ്രൊഫഷനുമായി അദ്ദേഹം ബന്ധിപ്പിക്കുന്നുമില്ല. സാദത്തിന്റെ ബാലരാമപുരത്തെ എകെ ആശുപത്രിയില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഒന്നും തന്നെയില്ല. അതേസമയം തന്നെ പരിശോധനകള്‍ മുറപോലെ നടക്കുന്നുമുണ്ട്. തന്നെ അറിയാവുന്നവര്‍ വോട്ടു ചെയ്യുമെന്ന പ്രതീക്ഷയിലാണ് സാദത്ത്. പക്ഷേ അതിനായി തന്റെ പ്രൊഫഷനെ ഉപയോഗിക്കാനും തയ്യാറല്ല.

ക്ലിനിക്കിലുള്ളപ്പോള്‍ താന്‍ നാട്ടുകാരുടെ ഡോക്ടര്‍ മാത്രമാണെന്ന് അദ്ദേഹം പറയുന്നു. നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷവും രാവിലെയും വൈകീട്ടും സാദത്ത് ഡോക്ടര്‍ ക്ലിനിക്കിലുണ്ട്. വീട്ടിലെത്തി രോഗികളെ പരിശോധിക്കുന്ന ഈ ഡോക്ടര്‍ നാട്ടുകാര്‍ക്ക് ഡോക്ടര്‍ ബ്രോയാണ്. അതേസമയം സാദത്ത് ഇന്നും ഇന്നലെയുമായി തുടങ്ങിയതല്ല ചികിത്സ. 25 കൊല്ലത്തോളമായി ബാലരാമപുരത്ത് അദ്ദേഹം ചികിത്സ നടത്തുന്നുണ്ട്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

ബാലരാമപുരം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി ഫക്കീര്‍ ഖാന്റെ സഹോദരി മുഹമ്മദ് ബീവിയുടെ മകനാണ് സാദത്ത്. സിപിഎം വഴിമുക്ക് ബ്രാഞ്ച് സെക്രട്ടറി, ആറാലുംമൂടി ലോക്കല്‍ കമ്മിറ്റി, പുകസ മേഖലാ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ സാദത്ത് വഹിക്കുന്നുണ്ട്. മേഖലയിലെ സാദത്തിന്റെ ജനപ്രീതി മാത്രം മതി വിജയിക്കാനെന്ന കണക്കുകൂട്ടലിലാണ് സാദത്ത്. ജനങ്ങളും അത് ശരിവെക്കുന്നുണ്ട്. ജനപ്രീതി വോട്ടായി മാറുമെന്ന് സാദത്തും കരുതുന്നുണ്ട്.

Thiruvananthapuram
English summary
thiruvananthapuram: doctor bro contesting in neyyattinkara on cpm ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X