Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചുവേളിയിൽ ട്രാക്കിൽ വെള്ളം കയറി; കേരള എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിൻ സമയത്തിൽ മാറ്റം വരുത്തി റെയിൽവേ. കനത്ത മഴയിൽ കൊച്ചുവേളിയിലെ പിറ്റ് ലൈനിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്‌സ്പ്രസിന്റെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവെ അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12. 30 ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസ് ഏഴ് മണിക്കൂറിം അഞ്ച് മിനിറ്റും വൈകും എന്നാണ് അറിയിച്ചിരിക്കുന്നത്. റെയിൽവേ നൽകിയ വിവരം അനുസരിച്ച് വൈകുന്നേരം 7.35 ന് ആണ് കേരള എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക.

tarin

അതേസമയം, തിരുവനന്തപുരത്ത് മഴയിൽ കനത്ത നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്ട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+