Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് വെള്ളക്കെട്ട്; രക്ഷാപ്രവര്‍ത്തനത്തിന് 'കേരളത്തിന്റെ സൈന്യമിറങ്ങി'

തിരുവനന്തപുരം: കഴിഞ്ഞ 12 മണിക്കൂറായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. വീടുകളിലേക്ക് വെള്ളം കയറിയതോടെ പലരും വീട് വിട്ടിറങ്ങി. വെള്ളായണിയില്‍ ഒരു ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്തും തേക്കുംമൂട്ടിലും വെള്ളം കയറി. കനത്ത മഴയോടൊപ്പം നെയ്യാര്‍ സബ് കനാല്‍ ബണ്ട് തകര്‍ന്നതാണ് വെള്ളം പൊങ്ങാന്‍ കാരണം.

വെള്ളം കയറി വീടുകളിലും മറ്റും കുടുങ്ങിയവരെ വള്ളം ഉപയോഗിച്ചാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികള്‍ സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ ഇവിടെ കനത്ത മഴയാണ് പെയ്യുന്നത്. കഴക്കൂട്ടത്ത് വലിയ തോതില്‍ വെള്ളം പൊങ്ങിയതോടെ ആളുകള്‍ ഒന്നടങ്കം വീടൊഴിഞ്ഞ് പോകുകയാണ്. ഇന്നലെ രാത്രി എട്ട് മണി മുതലാണ് മഴ പെയ്യാന്‍ തുടങ്ങിയത്.

KERALA RAIN

നിലവില്‍ മഴയ്ക്ക് അല്‍പം ശമനമുണ്ട്. അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വെള്ളം കയറി. ഗായത്രി ബില്‍ഡിങ് ഏരിയ വെള്ളക്കെട്ടിലാവുകയും ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3യ്ക്ക് സമീപം തെറ്റിയാര്‍ കരകവിഞ്ഞൊഴുകയും ചെയ്തു. കണ്ണന്മൂല, അഞ്ചുതെങ്ങ്, പുത്തന്‍പാലം,കഴക്കൂട്ടം, വെള്ളായണി, പോത്തന്‍കോട് എന്നിവിടങ്ങളിലും വീടുകളില്‍ വെള്ളം കയറി.

45 പേരെയാ് ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുന്നത്. 150 ഓളം പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചതായി ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ബാലരാമപുരം, നെയ്യാറ്റിന്‍കര ഹൈവേ, നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. അതേസമയം പോത്തന്‍കോട് കല്ലുവിളയില്‍ മതിലിടിഞ്ഞു വീണ് യുവാവിന് പരിക്കേറ്റു. മഴ തുടരുന്ന സാഹചര്യത്തില്‍ പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 80 സെ.മീ. ഉയര്‍ത്തിയിരിക്കുകയാണ്.

ഡാമില്‍ വലിയ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസില്‍ പ്രവേശിക്കണം എന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേണ്ട സഹായങ്ങള്‍ എത്തിക്കുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരം താലൂക്ക് 0471 2462006, 9497711282, നെയ്യാറ്റിന്‍കര താലൂക്ക് 0471 2222227, 9497711283, കാട്ടാക്കട താലൂക്ക് 0471 2291414, 9497711284, നെടുമങ്ങാട് താലൂക്ക് 0472 2802424, 9497711285, വര്‍ക്കല താലൂക്ക് 0470 2613222, 9497711286, ചിറയിന്‍കീഴ് താലൂക്ക് 0470 2622406, 9497711284 എന്നിങ്ങനെയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+