തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടുംബ സമേതമെത്തി വോട്ട് ചെയ്ത് കൃഷ്ണകുമാർ; ഭരണ വിരുദ്ധ വികാരമുണ്ടെന്ന് സ്ഥാനാർഥി

കുടുംബ സമേതമെത്തി വോട്ട് ചെയ്ത് കൃഷ്ണകുമാർ; ഭരണ വിരുദ്ധ വികാരമുണ്ടെന്ന് സ്ഥാനാർഥി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ബിജെപി സ്ഥാനാർഥി കെ കൃഷ്ണകുമാർ വോട്ട് രേഖപ്പെടുത്തി. കുടുംബസമേതം എത്തിയാണ് കൃഷ്ണ കുമാർ വോട്ട് ചെയ്തത്. ഭാര്യ സിന്ധു കൃഷ്ണകുമാർ, മക്കളായ ദിയ, ഇഷാനി എന്നിവരും കൃഷ്ണകുമാറിനൊപ്പമുണ്ടായിരുന്നു.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

Krishna kumar

ജനത്തിന് ഭരണവിരുദ്ധ വികാരമുണ്ടെന്നും തീരമേഖലയിലെ ജനങ്ങളെ വോട്ട് കുത്തികളാക്കിയെന്നും കൃഷ്ണകുമാർ ആരോപിച്ചു. കേരളത്തിൽ മാറ്റം പ്രതീക്ഷിക്കുന്നുവെന്നും
അതിന്റെ ഫലം മെയ് രണ്ടിന് കാണാമെന്നും കൃഷ്ണകുമാർ പറഞ്ഞു. ഒട്ടനേകം മണ്ഡലങ്ങളിൽ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാശിയേറിയ പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഇവിടെ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പല ചാനൽ പ്രീ പോൾ സർവ്വേകളും തിരുവനന്തപുരത്ത് കൃഷ്ണകുമാർ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ വാർത്തകളിൽ നിറഞ്ഞു നിന്ന താരം ഫലവും തനിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിച്ച് ഭരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കും. ഇത്തവണ ഇരു മുന്നണികൾക്കും തെരഞ്ഞെടുപ്പിൽ തകർച്ച നേരിടും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
അവസാന ലാപ്പിൽ കൃഷ്ണകുമാറിന് പറയാനുള്ളതെന്ത്? | Oneindia Malayalam

Thiruvananthapuram
English summary
Thiruvananthapuram Election BJP candidate k Krishnakumar casted vote along with family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X