തിരുവനന്തപുരത്ത് 10 ഉം12 ഉം വയസ്സുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മുൻ സൈനികൻ അറസ്റ്റിൽ
തിരുവനന്തപുരം: പൂവാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ലെെംഗിക പീഡനത്തിന് ഇരയാക്കി. 10 ഉം 12 ഉം വയസ്സ് പ്രായമുള്ള കുട്ടികളെയാണ് മുൻ സൈനികൻ പൂവാർ ഷാജി പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സ്കൂളിലെ കൗൺസിലിംഗിന് ഇടയിലാണ് ഈ സംഭവം പുറത്തറിഞ്ഞത്.
വനിത ശിശുവികസന വകുപ്പിൽ നിന്നുള്ള കൗൺസിലർ സ്കൂളിലെ കുട്ടികളുമായി സംസാരിക്കുമ്പോഴാണ് ഏഴാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടി പീഡനത്തെക്കുറിച്ച് കൗൺസിലറോട് പറയുന്നത്.

വിഷയത്തിൽ വ്യക്തതവരുത്തുന്നതിനായ ഇളയ കുട്ടിയുമായി കൗൺസിലർ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ഈ കുട്ടിയും പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. ഉടനെ തന്നെ സ്കൂൾ അധികൃതരെ കാര്യമറിയിച്ചു. സ്കൂളിൽ നിന്ന് പോലീസിനെ അറിയിച്ചു. മുൻ സൈനികനായ ഷാജിയെ കഴിഞ്ഞ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications