പൊറോട്ടയ്ക്ക് 12 രൂപ വാങ്ങി; ഹോട്ടല്‍ ഉടമയെ തിരിച്ചുവന്ന് മര്‍ദ്ദിച്ച് നാലംഗ സംഘം
ആറ്റിങ്ങല്‍: പൊറോട്ടയുടെ വില കൂടിപ്പോയെന്നു പറഞ്ഞ് ഹോട്ടല്‍ ഉടമയ്ക്കു നേരെ ആക്രമണം. ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടല്‍ ഉടമയ്ക്ക് നേരെയാണ് ആക്രമണം. നാലംഗ സംഘം ആയിരുന്നു ആക്രമണത്തിന് പിന്നില്‍. ഹോട്ടല്‍ ഉടമയുടെ തല ഇവര്‍ അടിച്ചു പൊട്ടിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ആറ്റിങ്ങല്‍ മൂന്നുമുക്ക് ബി.എല്‍ നിവാസില്‍ ഡിജോയ് ( 34 ) യെ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 12,45 ഓടെയാണ് സംഭവം. ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ബില്‍ തുക നല്‍കി പോയ ശേഷം വീണ്ടും മടങ്ങി എത്തുകയായിരുന്നു. പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്നു പറഞ്ഞ് അസഭ്യം പറഞ്ഞു.

ഡിജോയ് ഇവരോട് കടയ്ക്കു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളുമായി. പോലീസിനെ വിളിക്കാന്‍ ഡിജോയ് ശ്രമിച്ചപ്പോള്‍ സംഘം ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ ഒരാള്‍ കടയുടെ മുന്നിലിരുന്ന പാല്‍കൊണ്ടുവരുന്ന ട്രേയുമായി പിന്നിലൂടെ വന്ന് ഡിജോയിയുടെ തലയ്ക്കടിച്ചു വീഴ്ത്തി. നിലത്തിട്ടു ചവിട്ടി.
ചുവപ്പിനെന്നും ഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയും ഏറ്റവും പുതിയ ചിത്രങ്ങളുമായി ലക്ഷ്മി നക്ഷത്ര....
ആക്രമണത്തിന് ശേഷം അക്രമി സംഘം കാറിലും ബൈക്കിലുമായി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത ആറ്റിങ്ങല്‍ പൊലീസ് കാര്‍ നമ്പര്‍ പരിശോധിച്ച് അന്വേഷണം തുടങ്ങി. അക്രമികള്‍ വെമ്പായം നെടുമങ്ങാട് ഭാഗത്തുള്ളവരായിരിക്കാം എന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications