Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് 4 യുവാക്കൾക്ക് വെട്ടേറ്റു, ആക്രമിച്ചത് ​ഗുണ്ടാനേതാവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം. പേട്ട പാറ്റൂരിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്.

ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് യുവാക്കൾ പറയുന്നത്. പേട്ട പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നാല് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു.

attack new3113

തിരുവനന്തപുരത്ത് ഈയിടെ ​ഇത്തരത്തിലുള്ള ഒരുപാട് ആക്രമണംങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോലീസുകാർക്കെതിരേയും ​ആക്രമണം നടത്തിയ സംഭവങ്ങൾ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറിൽ പോലീസുകാർക്കെതിരെ ആക്രമണം നടന്നിരുന്നു തിരുവനന്തപുരം കാരക്കോണത്ത് ഗ്രേഡ് എസ്ഐയ്ക്കും സിപിഒയെയ്ക്കും നേരെ നേരത്തെ ആക്രമണം നടന്നിരുന്നു. ‌‌

സംഭവത്തിൽ പതിനൊന്ന് പേർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തിരുന്നു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, ഡ്രൈവർ സിപിഒ അരുൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസുകാരുടെ ലാത്തി തകർത്ത അക്രമികൾ യൂണിഫോം വലിച്ചു കീറുകയും ചെയ്തിരുന്നു.

കാരക്കോണത്ത് നടന്ന ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വെള്ളറട പൊലീസ് സ്ഥലത്ത് എത്തിയത്. അക്രമസംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ പൊലീസ് ജീപ്പിലേക്ക് കേറ്റുന്നതിനിടെ ആക്രമണം നടക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+