India
 • search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം, കുറ്റിച്ചലിൽ വീടിന് നേരെ ബോംബെറിഞ്ഞു; പ്രതി പിടിയിൽ

Google Oneindia Malayalam News

തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. കാട്ടാക്കട കുറ്റിച്ചലിൽ വീടിന് നേരെ അക്രമി ബോംബെറിഞ്ഞു. കുറ്റിച്ചൽ മലവിളയിൽ ആണ് സംഭവം നടന്നത്. അനീഷ് എന്നയാളാണ് വീടിന് നേരെ ബോംബ് എറിഞ്ഞത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ് എന്ന് പോലീസ് വ്യക്തമാക്കി. മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയായിരുന്നു ബോംബാക്രമണം നടന്നത്. അനീഷ് മറ്റൊരു ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

ഈ വിവരം പുറത്ത് വിട്ടത് കിരൺ ആണെന്ന് ആരോപിച്ചായിരുന്നു വീടിന് നേരെ ബോംബെറിഞ്ഞത്. ഉടൻ തന്നെ നെയ്യാർ ഡാം പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.

1

അതേസമയം, സമാനമായ സംഭവം ഇന്നലെ തിരുവനന്തപുരം ജില്ലയിൽ മറ്റൊരിടത്ത് റിപ്പോർട്ട് ചെയ്തിരുന്നു. കഴക്കൂട്ടം മേനംകുളത്താണ് സംഭവം നടന്നത്. ഒരു സംഘം യുവാവിന് നേരെ ബോംബ് എറിയുകയായിരുന്നു. തുമ്പ സ്വദേശി ക്ലീറ്റസിനാണ് പരിക്ക് പറ്റിയത്. ഇയാളുടെ വലത് കാലിന് ഗുരുതര പരിക്കേറ്റു. കഠിനംകുളം സ്വദേശി അജിത്ത് ലിയോണും സംഘവും ആണ് ആക്രമണം നടത്തിയത്. ലഹരി മാഫിയാ സംഘമാണ് അക്രമത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ബിഗ് ബോസ് സീസൺ 4; പോയിന്റ് ഇല്ല പകരം മോശം പ്രകടനം; ജയിലിലേയ്ക്ക് പോയവർ ഇവർബിഗ് ബോസ് സീസൺ 4; പോയിന്റ് ഇല്ല പകരം മോശം പ്രകടനം; ജയിലിലേയ്ക്ക് പോയവർ ഇവർ

3

ക്ലീറ്റസിനൊപ്പം സുനിൽ എന്ന മറ്റൊരു വ്യക്തിയും ഉണ്ടായിരുന്നു. ഇയാളെ ആയിരുന്നു ആക്രമി സംഘം ലക്ഷ്യം വച്ചിരുന്നത്. അതേസമയം, അക്രമം നടത്തിയ അജിത്ത് ഇതിന് മുൻപ് കഞ്ചാവ് കേസിൽ പ്രതി ആയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. സംഭവത്തിൽ നാലംഗ ക്വട്ടേഷൻ സംഘം പിടിയിൽ ആയിട്ടുണ്ട് എന്നാണഅ വിവരം.

കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; യുവാവ് മരിച്ചു; 3 പേർ കസ്റ്റഡിയിൽ

കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; യുവാവ് മരിച്ചു; 3 പേർ കസ്റ്റഡിയിൽ

പാലക്കാട്: ആൾക്കൂട്ടത്തിൽ മർദിച്ച് യുവാവിനെ തല്ലിക്കൊന്നു. പാലക്കാട് ഒലവക്കോട് ആണ് സംഭവം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് ആയിരുന്നു യുവാവിന് നേരെ മർദ്ദനം ഉണ്ടായത്. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീക്ക് ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ഇയാൾ ബൈക്ക് മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം ഉണ്ടായത്. യുവാവിനെ മർദ്ദിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് നോർത്ത് പോലീസിന്റെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, ആലത്തൂർ സ്വദേശി മനീഷ്, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് പൊലീസ് പിടിയിൽ ആയത്.

4

യുവാവിനെ മർദ്ദിച്ച മൂന്നംഗ സംഘം സമീപത്തെ ബാറിൽ മദ്യപിക്കാനായി കയറിയിരുന്നു. മുണ്ടൂർ കുമ്മാട്ടിക്ക് എത്തിയ സംഘമായിരുന്നു ഇത്. മദ്യപിക്കാൻ കയറിയതിന് ശേഷം പുറത്തിറങ്ങിയപ്പോൾ ഇവർ ഉപയോഗിച്ച ബൈക്ക് സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് സംഘം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ബൈക്കുമായി ഒരാൾ പോകുന്നത് സി സി ടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി. മോഷ്ടാവിന് വേണ്ടിയുളള തിരച്ചിൽ നടത്തുന്നതിന് ഇടയിലായിരുന്നു റഫീക്ക് മൂന്നംഗ സംഘത്തിന്റെ മുന്നിൽ പെട്ടത്.


ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; കിടിലൻ ചിത്രങ്ങൾ; ഏറ്റെടുത്ത് ലൈക്ക് അടിച്ച് ആരാധകർ

5

ബൈക്ക് മോഷ്ടിച്ച മോഷ്ടാവ് ധരിച്ചിരുന്ന അതെ തരത്തിൽ ഉള്ള വസ്ത്രമായിരുന്നു റഫീക്ക് ധരിച്ചിരുന്നത്. തുടർന്ന് ബൈക്ക് എടുത്തത് റഫീക്ക് ആണെന്ന് മൂന്നംഗസംഘം വിലയിരുത്തി. ഇതിന് പിന്നാലെ ആയിരുന്നു മർദ്ദനം ഉണ്ടായത്. എന്നാൽ, മോഷണം പോയ ബൈക്ക് കൊണ്ടു പോയത് റഫീക്ക് ആണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാൽ, ഇതിന് മുൻപും റഫീക്ക് മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

cmsvideo
  ദിലീപ് റേപ്പ് കൊട്ടേഷൻ കൊടുത്തിട്ടില്ല വെളിപ്പെടുത്തലുമായി ജിഷയുടെ അമ്മ | Oneindia Malayalam
  6

  ഇയാളുടെ പേരിൽ ബൈക്ക് മോഷ്ടിച്ചതിനും പൊലീസ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നംഗ സംഘത്തിന്റെ കടുത്ത രീതിയിലുള്ള മർദ്ദനമാണ് റഫീക്കിന് നേരിടേണ്ടി വന്നത്. അടിയേറ്റ് റഫീക്ക് താഴെ വീഴുമ്പോൾ സംഭവ സ്ഥലത്ത് പതിനഞ്ചോളം പേർ പേർ ദൃക്സാക്ഷികൾ ആയി ഉണ്ടായിരുന്നു. ഇതിൽ ഉൾപ്പെട്ട ഒരു ദൃക്സാക്ഷി ആണ് പൊലീസിനെ വിവരം അറിയിക്കുകയും സംഭവ സ്ഥലത്ത് പൊലീസിനെ വിളിച്ച് വരുത്തുകയും ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെ ആയിരുന്നു മർദ്ദനമേറ്റ റഫീക്കിനെ ആശുപത്രിയിൽ എത്തിച്ചു . എന്നാൽ, ആശുപത്രിയിൽ എത്തിപ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു.

  Thiruvananthapuram
  English summary
  thiruvananthapuram: goons bombed a house in Kuttichal and the police arrested accused
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X