കാക്കിക്കുള്ളിലെ പ്രണയം സക്സസ് ആയപ്പോൾ വലിയതുറ സ്റ്റേഷന് കിട്ടിയത് 'എസ്‌ഐ' ദമ്പതികളെ
തിരുവനന്തപുരം: കാക്കിക്കുള്ളിൽ കവി ഹൃദയം മാത്രമല്ല, കാമുക ഹൃദയവും ഉണ്ട്. പറയാൻ കാര്യമുണ്ട്. തലസ്ഥാന ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് വലിയതുറ. ഈ പൊലീസ് സ്റ്റേഷനിലെ പ്രധാന ചുമതലകൾ വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടുത്തെ താരങ്ങൾ.
അതെ ഇവിടുത്തെ രണ്ട് ഓഫീസർമാരാണ് കഥയിലെ നായികയും നായകനും. രണ്ടുപേരും സ്റ്റേഷനിലെ എസ്ഐമാരാണ്, എസ്ഐ ദമ്പതികൾ. രണ്ടും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. കാക്കിക്കുള്ളിലെ പ്രണയം വിവാഹത്തിലേക്ക് എത്തിയപ്പോൾ സഹപ്രവർത്തകരും ഇവരോടൊപ്പം നിന്നു. അങ്ങനെ കാക്കിക്കുള്ളിലെ പ്രണയം പൂവണിഞ്ഞു.

വലിയതുറ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ. അഭിലാഷ് മോഹനനും ക്രൈം എസ്ഐ. അലീനാ സൈറസും ആണ് തലസ്ഥാനത്തെ എയർപോർട്ടും ചെറിയതുറയും ശംഖുമുഖവും വെട്ടുകാടും കൊച്ചുവേളിയും ഉൾപ്പെടുന്ന പ്രധാന മേഖലകൾ ഉൾപ്പെടുന്ന വലിയതുറ പൊലീസ് സ്റ്റേഷനിലെ സുപ്രധാന ചുമതലകൾ വഹിക്കുന്നത്.
തിരുവനന്തപുരം പെയാട് സ്വദേശിയായ അഭിലാഷ് 2019- ലാണ് പൊലീസ് സേനയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി ഗ്രാമമായ വെട്ടുതുറയിൽ നിന്ന് 2018ൽ ആണ് അലീന പൊലീസ് സേനയിൽ എത്തുന്നത്. പത്തനംതിട്ടയിൽ പ്രൊബേഷൻ പൂർത്തിയാക്കിയ ശേഷം തലസ്ഥാനത്ത് എത്തിയ അലീന വലിയതുറ സ്റ്റേഷനിലെ ക്രൈം എസ്ഐ ആയി ചുമതലയേറ്റു.
മുടിയിൽ എണ്ണ തേക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറില്ലേ..എങ്കിൽ സൂക്ഷിക്കണം!
അങ്ങനെ ഇരുവരും ആത്മാർത്ഥമായി തങ്ങളുടെ ദോലി ചെയ്തു വരുന്നതിനിടെയാണ് പ്രണയത്തിൽ ആവുന്നത്.. തുടർന്ന് ജീവിത്തതിൽ പര്സപരം തുണയായി ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു.. ഇക്കഴിഞ്ഞ ജൂലൈ 14 -ന് മലയിൻകീഴ് രജിസ്ട്രാർ ഓഫീസിൽ വെച്ച് ചുരുക്കത്തിലായിരുന്നു ഇരുവരുടെയും വിവാഹം. കരിയറും ജീവിതവും ഒന്നാകുമ്പോൾ പ്രതിസന്ധികളും ഉരുത്തിരിയുമെങ്കിലും ഗുണങ്ങളും ഏറെയെന്നാണ് ഇരുവരുടെയും പക്ഷം.
ഇതുപോലെ തന്നെ മലയാളികൾക്ക് സന്തോഷം പകരുന്ന മറ്റൊരു വിവാഹ വാർത്തയാണ് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെേത്. സജീഷ് ഇന്ന് വീ ണ്ടും വിവാഹിതനായി. വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷ് അധ്യാപികയായ പ്രതിഭയെ വിവാഹം കഴിച്ചത്.
സജീഷിൻറെ മക്കളായ റിതുൽ, സിദ്ധാർത്ഥ് എന്നിവർ ചടങ്ങിൽ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങ് തീർത്തും ലളിതമായിരുന്നു. നിപ പ്രതിരോധപ്രവർത്തനത്തിനിടെയാണ് ലിനിക്ക് തന്റെ ജീവൻ നഷ്ടമായത്. ഇതോടെ ഒറ്റയ്ക്കായി പോയ സജീിഷിനും കുഞ്ഞുങ്ങൾക്കും ഒരു കൂട്ടാവുകയാണ്. തന്റെ വിവാഹ കാര്യം സജീഷ് ഫേസ്ബുക്കിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധിപേർ ആശംസകൾ നേർന്നിരുന്നു.












Click it and Unblock the Notifications