തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താമസിക്കുന്നത് 35000 പേര്‍, ഇതുവരെ പരിശോധിച്ചത് 863 പേരെ, 45 ശതമാനവും രോഗബാധിതര്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കരുംകുളം പഞ്ചായത്തില്‍ താമസിക്കുന്നത് 35000 പേര്‍. അതും തിങ്ങിപ്പാര്‍ക്കുന്ന ഇടം. എന്നാല്‍ ഇതൊന്നും ആരോഗ്യവകുപ്പ് കണ്ടില്ലെന്ന് തോന്നുന്നു. ഇവിടെ കോവിഡ് പരിശോധനകള്‍ വളരെ കുറഞ്ഞ തോതിലാണ് നടക്കുന്നത്. ഇതുവരെ വെറും 863 പേരുടെ മാത്രം പരിശോധനയാണ് നടന്നത്. അതില്‍ 388 പേര്‍ക്കും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കുറഞ്ഞ പരിശോധനകളില്‍ രോഗസാന്നിധ്യം ഇവിടെ വളരെ കൂടുതലാണ്. അതായത് പരിശോധിച്ചതില്‍ 45 ശതമാനവും രോഗികളാണ്.

1

സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള ഉള്‍പ്പെട്ട പഞ്ചായത്താണ് കരുംകുളം. പതിനായിരത്തോലം ജനസംഖ്യയുള്ള അടിമലത്തുറയില്‍ ഇതുവരെ 172 പേരെ മാത്രം പരിശോധിച്ചപ്പോള്‍ 89 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് കോസ്റ്റല്‍ ഹോം ഗാര്‍ഡും ഉണ്ട്. മൊത്തം പരിശോധിച്ചവരില്‍ പകുതിയില്‍ അധികവും രോഗബാധിതരാണ്. സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറയും പുത്തന്‍പള്ളി, മാണിക്കവിളാകം എന്നിവിടങ്ങളിലായി 3008 പേരെയാണ് പരിശോധിച്ചത്. ഇതില്‍ 603 പേരാണ് പോസിറ്റീവായത്. മൊത്തം രോഗികളില്‍ 20 ശതമാനമാണിത്.

അതേസമയം പൂന്തുറ വാര്‍ഡ് മാത്രം പരിഗണിച്ചാല്‍ സ്ഥിതി ഗുരുതരമാണ് കരുംകുളം പഞ്ചായത്തില്‍. രോഗികളും കൂടുതല്‍ ഇവിടെ തന്നെ. പൂന്തുറയില്‍ അടക്കം പരിശോധനകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരുംകുളത്ത് 45 പേരെ പരിശോധിച്ചപ്പോള്‍ 12 പേര്‍ക്കും അടിത്തലത്തുറയില്‍ 38ല്‍ 12 പേര്‍ക്കും പൂന്തുറയില്‍ 68ല്‍ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം പൂന്തുറയില്‍ കിടപ്പ് രോഗികളായ 19 പേരെ പരിശോധിച്ചപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഞെട്ടിക്കുന്നതാണ്.

പരിശോധന കാര്യക്ഷമമായി തന്നെ നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സമൂഹ വ്യാപന മേഖലകളില്‍ പരിശോധന വര്‍ധിപ്പിച്ച് രോഗികളെ വേഗം സ്ഥിരീകരിക്കുന്നതിലൂടെ രോഗവ്യാപനത്തെ തടയണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ അമ്പതില്‍ താഴെ പേരെ മാത്രമാണ് ഈ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച സേഷം ആന്റിജന്‍ പരിശോധന നടത്തിയത്. സ്വയം സന്നദ്ധരായി വരുന്നവരെ പോലും പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് പരാതി.

Thiruvananthapuram
English summary
thiruvananthapuram: highly populated area karumkulam gets less covid test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X