Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി; ബാധകമാകുന്നത് ഈ പഞ്ചായത്തുകളില്‍, കാരണമറിയാം

kerala

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളില്‍ ഏപ്രില്‍ 24ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി പ്രഖ്യാപിച്ചത്. വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 24ന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമാണ് ഏപ്രില്‍ 24 വെള്ളിയാഴ്ച.

നേമം, കല്ലിയൂര്‍, പള്ളിച്ചല്‍, ബാലരാമപുരം, വെങ്ങാനൂര്‍, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയില്‍ ലയിപ്പിച്ച പ്രദേശങ്ങളുള്‍പ്പെടെ) പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

വെള്ളായണി കായലിന് സമീപത്തെ ദേവി ക്ഷേത്രമാണ് വെള്ളായണി ദേവി ക്ഷേത്രം, മൂന്ന് വര്‍ഷത്തിലൊരിക്കലാണ് കാളിയൂട്ട് മഹോത്സവം. രണ്ട് മാസത്തില്‍ അധികം നീണ്ടുനില്‍ക്കുന്ന ഈ കാളിയൂട്ട് മഹോത്സവം 2020 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് ആഘോഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന ആചാരമാണ് കാളിയൂട്ട്. കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ്, കളംകാവല്‍, ഉച്ചബലി, ദിക്കുബലി പിന്നെ അവസാന ചടങ്ങായ പര്‍ണേറ്റ് മേടമാസം 9- ാം തീയതി (ഏപ്രില്‍ മധ്യത്തോടെ) യാണ് പര്‍ണേറ്റ് നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+